Image

മഴയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒക്കലഹോമ ഗവര്‍ണ്ണറുടെ അഭ്യര്‍ത്ഥന

പി.പി.ചെറിയാന്‍ Published on 15 July, 2011
മഴയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒക്കലഹോമ ഗവര്‍ണ്ണറുടെ അഭ്യര്‍ത്ഥന
ഒക്കലഹോമ :- അടുത്ത സമയത്തൊന്നും മഴയുടെ യാതൊരു ലക്ഷണവും കാണാത്ത സാഹചര്യത്തില്‍ ഒക്കലഹോമയില്‍ അനുഭവപ്പെടുന്ന കടുത്ത വരള്‍ച്ചയ്ക്ക് അറുതി വരുത്തുവാന്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി ജൂലായ് 17 ഞായറാഴ്ച വേര്‍തിരിക്കണമെന്ന് ഒക്കലഹോമ ഗവര്‍ണ്ണര്‍ മേരി ഫോളിന്‍ ഒക്കലഹോമയിലെ മുഴുവന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ജൂലായ് 14 വ്യാഴാഴ്ച വൈകീട്ട് പുറത്തിറക്കിയ ഗവര്‍ണ്ണറുടെ അഭ്യര്‍ത്ഥനയില്‍ കടുത്തവരള്‍ച്ച ആരംഭിച്ചതിനെ തുടര്‍ന്ന് ഒക്കലഹോമയില്‍ മാത്രം 140 കാട്ടുതീ പടര്‍ന്ന് പിടിച്ചതായും, കൃഷിക്ക് വ്യാപകനാശം സംഭവിക്കുന്നതായും, ജനങ്ങളും, അഗ്നിശമന സേനാംഗങ്ങളും വളരെ ദുരിതമനുഭവിക്കുന്നതായും ചൂണ്ടികാട്ടിയിട്ടുണ്ട്.

കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഒക്കലഹോമയില്‍ മഴയുടെ സാധ്യത ഇപ്പോള്‍ കാണുന്നില്ലെന്നും, അതിനാല്‍ ഇനി ഒരേ ഒരു മാര്‍ഗം പ്രാര്‍ത്ഥന മാത്രമാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
ഗവര്‍ണ്ണരുടെ ഈ അഭ്യര്‍ത്ഥന സംസ്ഥാന കൃഷിവകുപ്പ് സെക്രട്ടറി ജിം റീസ് സ്വാഗതം ചെയ്തു.
മഴയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒക്കലഹോമ ഗവര്‍ണ്ണറുടെ അഭ്യര്‍ത്ഥനമഴയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഒക്കലഹോമ ഗവര്‍ണ്ണറുടെ അഭ്യര്‍ത്ഥന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക