Image

സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പ് ആഗസ്റ്റ് 11 മുതല്‍ 13 വരെ

സാജു കണ്ണമ്പള്ളി Published on 15 July, 2011
സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പ് ആഗസ്റ്റ് 11 മുതല്‍ 13 വരെ
ചിക്കാഗോ: വിശ്വാസ പരിശീലനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11, 12, 13 തീയതികളില്‍ സെന്റ് മേരീസ് പള്ളിയില്‍ വച്ചാണ് ക്യാമ്പ് നടത്തുന്നത്. അള്‍ത്താര ശുശ്രൂഷകരായി സേവനം ചെയ്യുന്നവരും ചര്‍ച്ച് ക്വയറില്‍ അംഗങ്ങളായുള്ള ജൂനിയേഴ്‌സും വിശ്വാസ പരിശീലനം നേടുവാന്‍ ആഗ്രഹിക്കുന്ന മറ്റുള്ള കുട്ടികളും സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതാണ്. ക്യാമ്പിനോടനുബന്ധിച്ച് ക്ലാസ്സുകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ , ബൈബിള്‍ ഗയിമുകള്‍, വിനോദ പരിപാടികള്‍ മുതലായവ നടത്തുന്നതാണ്. ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. സജി പണര്‍കയില്‍ , സി. അനുഗ്രഹാ, ഡോ. സിന്ധു, ഡോ. അലക്‌സ്, തോമസ് ആലുപറമ്പില്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. പള്ളിക്കമ്മറ്റി അംഗങ്ങളും മതബോധന സ്‌കൂള്‍ ഡയറക്ടര്‍മാരും ക്യാമ്പിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സെന്റ് മേരീസില്‍ സമ്മര്‍ ക്യാമ്പ് ആഗസ്റ്റ് 11 മുതല്‍ 13 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക