Image

ടുജി സ്‌പെക്‌ട്രം: ചിദംബരത്തിന്റെ പങ്ക്‌ അന്വേഷണിക്കണമെന്ന്‌ ബി.ജെ.പി

Published on 15 July, 2011
ടുജി സ്‌പെക്‌ട്രം: ചിദംബരത്തിന്റെ പങ്ക്‌ അന്വേഷണിക്കണമെന്ന്‌ ബി.ജെ.പി
ന്യൂഡല്‍ഹി: ടുജി സ്‌പെക്‌ട്രം അഴിമതിയില്‍ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബി.ജെ.പി നേതാക്കള്‍ സിബിഐ മേധാവി എ.പി.സിംഗിനെ കണ്ട്‌ ചര്‍ച്ച നടത്തി. ബി.ജെ.പി എംപി പ്രകാശ്‌ ജാവേദ്‌ക്കറുടെ നേതൃത്വത്തില്‍ എംപിമാരായ മായാ സിങ്‌, ശിവകുമാര്‍ ഉദാസി പാര്‍ട്ടി ഓഫിസ്‌ ഭാരവാഹികളായ ഭൂപേന്ദ്ര യാദവ്‌, ജഗത്‌ പ്രസാദ്‌ നാഡ എന്നിവരാണ്‌ സി.ബി.ആ മേധാവിയെ കണ്ടത്‌. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളും മറ്റു തെളിവുകളും ഇവര്‍ സിംഗിനു കൈമാറി.

ഇതിനിടെ 2ജി സ്‌പെക്‌ട്രം അഴിമതി മൂലമുണ്ടായ മൊത്തം നഷ്‌ടം എത്രയെന്നു സിബിഐ പ്രത്യേകം കണക്കാക്കണമെന്നും, സ്‌പെക്‌ട്രം വിതരണത്തിലും വില നിര്‍ണയത്തിലും ധനമന്ത്രാലയത്തിനും ടെലികോം മന്ത്രാലയത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നിരിക്കെ ചിദംബരത്തിനെ മാത്രം മാറ്റിനിര്‍ത്തുന്നത്‌ ശരിയല്ലെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക