Image

മര്‍ഡോക്കിനെതിരെ എഫ്‌.ബി.ഐ അന്വേഷണം തുടങ്ങി

Published on 15 July, 2011
മര്‍ഡോക്കിനെതിരെ എഫ്‌.ബി.ഐ അന്വേഷണം തുടങ്ങി
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ സെപ്‌റ്റംബര്‍ 11-ന്‌ നടന്ന ഭീകരാക്രമണത്തിന്‌ ഇരയായവരുടെ ബന്ധുക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാധ്യമ രാജാവ്‌ റൂപ്പര്‍ട്ട്‌ മര്‍ഡോക്കിനെതിരെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്‌.ബി.ഐ അന്വേഷണം ആരംഭിച്ചു. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന്‌ 168 വര്‍ഷം പഴക്കമുള്ള 'ന്യൂസ്‌ ഓഫ്‌ ദ്‌ വേള്‍ഡ്‌' കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്‌ പീറ്റര്‍ കിങ്‌ ഉള്‍പ്പടെയുള്ള യു.എസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക