Image

ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ ബൈബിള്‍ ക്വിസ്‌ മത്സരം

ജോസ്‌ കണിയാലി Published on 16 July, 2011
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ ബൈബിള്‍ ക്വിസ്‌ മത്സരം
ചിക്കാഗോ: പ്രഥമ ചിക്കാഗോ പ്രവാസി ക്‌നാനായ കത്തോലിക്കാ ഇടവകയായ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകയില്‍ മുതിര്‍ന്നവര്‍ക്കായി ബൈബിള്‍ ക്വിസ്‌ മത്സരം നടത്തപ്പെട്ടു. സേക്രട്ട്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകകളിലെ കൂടാരയോഗങ്ങളെ പ്രതിനിധീകരിച്ച്‌ പന്ത്രണ്ട്‌ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷവും സീറോ മലബാര്‍ സഭയുടെ ഘടനയും ആരാധനാക്രമവും കോട്ടയം അതിരൂപതാ ചരിത്രവും ആസ്‌പദമാക്കിയുള്ളതായിരുന്നു ചോദ്യാവലി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകളും ഉന്നത നിലവാരം പുലര്‍ത്തിയതില്‍ ഇടവക വികാരി മോണ്‍. അബ്രഹാം മുത്തോലത്ത്‌ സംതൃപ്‌തി പ്രകടിപ്പിക്കുകയും എല്ലാ ടീമംഗങ്ങളേയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്‌തു. ഇടവക സമൂഹത്തിന്റെ ഈ വലിയ ആത്മീയ വളര്‍ച്ചയില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

മത്സരത്തില്‍ സെന്റ്‌ അഗസ്റ്റിന്‍ കൂടാരയോഗം ഒന്നാം സ്ഥാനത്തെത്തി. ജോര്‍ജ്‌ പുള്ളോര്‍കുന്നേല്‍, ലൂസി ചക്കാലപടവില്‍, മേഴ്‌സി ചെമ്മലക്കുഴി, റെജീന മടയനകാവില്‍, സീന എള്ളങ്കിയില്‍, എന്നിവരായിരുന്നു ടീമംഗങ്ങള്‍. സെന്റ്‌ അല്‍ഫോസാ കൂടാരത്തിനായിരുന്നു രണ്ടാം സ്ഥാനം. എബിന്‍ കുളത്തികരോട്ട്‌, റീത്താമ്മ ആക്കാത്തറ, ആന്‍സി ഇടിയാലില്‍, ഷെറിന്‍ കുളത്തികരോട്ട്‌, മെറിന്‍ താന്നിച്ചുവട്ടില്‍ എന്നിവര്‍ ടീമിനെ പ്രതിനിധീകരിച്ചു. സെന്റ്‌ സെബാസ്റ്റ്യന്‍ കൂടാരയോഗം മൂന്നാം സ്ഥാനത്തെത്തി. റോയി കണ്ണോത്തറ, ആന്‍സി ചേലക്കല്‍, സുസ്‌മിത മുളയാനികുന്നേല്‍, സോയ പുറമടത്തില്‍, മന്‍ജ ചകിരിയാംതടത്തില്‍ എന്നിവരായിരുന്നു ടീമംഗങ്ങള്‍.

സംഘാടകരായ ജോജോ പരിമണത്തേട്ട്‌, ജോണി തെക്കേപറമ്പില്‍, ബിനോയ്‌ മച്ചാനിക്കല്‍, സാബു മുത്തോലത്ത്‌, ജോയി പുള്ളോര്‍കുന്നേല്‍, ശാന്ത വാളാശ്ശേരില്‍, നീതു എള്ളങ്കിയില്‍, മിഷാല്‍ പുള്ളോര്‍കുന്നേല്‍, ആല്‍ബിന്‍ മുത്തോലത്ത്‌ എന്നിവരെ ഇടവക വികാരി മോണ്‍. അബ്രഹാം മുത്തോലത്ത്‌, അസിസ്റ്റന്റ്‌ വികാരി ഫാ. സജി പിണര്‍ക്കയില്‍ എന്നിവര്‍ അഭിനന്ദിച്ചു.
ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ ബൈബിള്‍ ക്വിസ്‌ മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക