Image

ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 16 July, 2011
ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു
ലാസ്‌വേഗസ്‌: സാഹോദര്യത്തിന്റേയും, സൗഹൃദത്തിന്റേയും പ്രതീകമായി നിലകൊള്ളുന്ന ലാസ്‌വേഗസിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്‌മയായ ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ രക്തദാനം സംഘടിപ്പിച്ചു. `രക്തം നല്‍കി മനുഷ്യജീവനെ രക്ഷിക്കൂ' എന്ന അമേരിക്കന്‍ റെഡ്‌ക്രോസിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട്‌ മഹത്തായ ഈ സംരംഭത്തില്‍ പങ്കാളികളാകാന്‍ സ്വയം മുന്നോട്ടുവന്ന രക്തദാതാക്കളായ ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളയുടെ അംഗങ്ങളെ റഡ്‌ക്രസന്റ്‌ ഒഫീഷ്യലുകല്‍ പ്രത്യേകം അഭിനനന്ദിച്ചു.

സംഘടനയുടെ പ്രമുഖ പ്രവര്‍ത്തകരോടൊപ്പം യുവാക്കളും മഹത്തായ സംരംഭത്തില്‍ പങ്കുചേര്‍ന്നു. ജീവദായകമായ ഈ പുണ്യപ്രവര്‍ത്തിയില്‍ പങ്കെടുത്ത എല്ലാവരേയും പ്രസിഡന്റ്‌ വത്സാ കര്‍മാര്‍ക്കര്‍, വൈസ്‌ പ്രസിഡന്റ്‌ ഗിരീഷ്‌ രാമന്‍, ട്രഷറര്‍ കേണല്‍ ബാബു തങ്കപ്പന്‍, പി.ആര്‍.ഒ കൊച്ചുമോന്‍ കോര, മുന്‍ പ്രസിഡന്റ്‌ ബിജു തോമസ്‌ തുടങ്ങിയവര്‍ പ്രത്യേകം അഭിനന്ദിച്ചു.

ലാസ്‌വേഗസിലെ മലയാളി കുടിയേറ്റ ചരിത്രത്തില്‍ ഈ സംരംഭം ആദ്യമായിട്ടാണെന്നും ഈ പുണ്യപ്രവര്‍ത്തിക്ക്‌ നേതൃത്വംകൊടുക്കുവാന്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസിന്‌ സാധിച്ചതില്‍ അതീവസന്തോഷമുണ്ടെന്നും സെക്രട്ടറി വില്ലി ജോണ്‍ ജേക്കബ്‌ എടുത്തുപറഞ്ഞു.
ഫ്രണ്ട്‌സ്‌ ഓഫ്‌ കേരളാ ലാസ്‌വേഗസ്‌ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക