Image

കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്‌

Published on 16 July, 2011
കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് മുംബൈ ക്രിക്കറ്റ്  അസോസിയേഷന്‍ പ്രസിഡന്റ്‌
മുംബൈ: കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കാറിനെതിരെ 45 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ദേശ്മുഖിന്റെ വിജയം.

ശരദ് പവാറിന്റെ നേതൃത്വത്തില്‍ നിലവിലുണ്ടായിരുന്ന ക്രിക്കറ്റ് അസോസിയേഷന്‍ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു ദേശ്മുഖ്. പവാര്‍ പക്ഷത്തിന്റെ പിന്തുണയാണ് ദേശ്മുഖിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. പവാര്‍ പക്ഷത്തെ പ്രമുഖരായ രത്‌നാകര്‍ ഷെട്ടിയും രവി സാവന്തുമാണ് വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക