Image

ഒബാമയേയും കമാന്‍ഡറേയും വധിക്കാന്‍ ലദന്‍ പദ്ധതിയിട്ടെന്ന്‌

Published on 16 July, 2011
ഒബാമയേയും കമാന്‍ഡറേയും വധിക്കാന്‍ ലദന്‍ പദ്ധതിയിട്ടെന്ന്‌
ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയേയും അമേരിക്കന്‍ സേനയുടെ കമാന്‍ഡര്‍ ജനറല്‍ ഡേവിഡ്‌ പെട്രോസിനെയും വധിക്കാന്‍ അല്‍ക്വയ്‌ദ തലവന്‍ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി രേഖകള്‍. ലാദന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പാകിസ്‌താനിലെ ആബട്ടാബാദിലെ വീട്ടില്‍ നിന്നും ലഭിച്ച ചില രേഖകളില്‍ പറയുന്നു. ഒബാമയും പെട്രോസും സഞ്ചരിക്കുന്ന വിമാനം അഫ്‌ഗാന്‍ പാക്‌ മേഖലയില്‍ വെച്ച്‌ തകര്‍ക്കാനായിരുന്നു പദ്ധതി. ഇതിനിടെ അല്‍ക്വയ്‌ദ ഭീകരന്‍ ഇല്യാസ്‌ കശ്‌മീരി യു.എസ്‌ സേന നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന്‌ ഡോണ്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക