Image

ഹിലാരി-കൃഷ്‌ണ കൂടിക്കാഴ്‌ച 19-ന്‌

Published on 16 July, 2011
ഹിലാരി-കൃഷ്‌ണ കൂടിക്കാഴ്‌ച 19-ന്‌
ന്യൂഡല്‍ഹി: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണയുമായി ഈമാസം 19-ന്‌ കൂടിക്കാഴ്‌ച നടത്തും. ചര്‍ച്ചയില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധങ്ങളും, സുരക്ഷാ വിഷയങ്ങള്‍, അമേരിക്കന്‍ വിസ സമ്പ്രദായത്തില്‍ ഇന്ത്യന്‍ അനുകൂല പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതും ചര്‍ച്ചയാവും. കൂടാതെ ഇക്കഴിഞ്ഞ ദിവസം മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാര്യങ്ങളും കൂടിക്കാഴ്‌ചയില്‍ ഉയര്‍ന്നുവരുമെന്ന്‌ വിദേശകാര്യ മന്ത്രാലയ വക്താവ്‌ വിഷ്‌ണു പ്രകാശ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക