ലാഹോര്‍: അല്‍ക്വയ്ദ ഭീകരന് ഇല്യാസ് കശ്മീരി യു.എസ് സേന നടത്തിയ
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഡോണ്‍ വാര്‍ത്താ ചാനല്‍
റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ ജൂണ്‍
മൂന്നിന് പാകിസ്താനിലെ തെക്കന്‍ വസീറിസ്താനില്‍ വെച്ച് കൊല്ലപ്പെട്ടതായി
അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്ത
അമേരിക്ക സ്ഥിരീകരിച്ചിരുന്നില്ല. അമേരിക്കയുടെ ഹിറ്റ് ലിസ്റ്റിലുള്ള കശ്മീരി
2008ലെ മുംബൈ ആക്രമണത്തിന്റെയും മെയില്‍ കറാച്ചിയിലെ നാവിക ആസ്ഥാനത്തുണ്ടായ
ആക്രമണത്തിന്റെയും മുഖ്യ സൂത്രധാരനാണ്. ഇയാള്‍ ഇപ്പോഴും അഫ്ഗാനിസ്ഥാന്
ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ചാനല്‍
റിപ്പോര്‍ട്ട് ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല