Image

ഫോണ്‍ ചോര്‍ത്തല്‍: മര്‍ഡോക്കിന്റെ വിശ്വസ്‌ത അറസ്റ്റില്‍

Published on 17 July, 2011
ഫോണ്‍ ചോര്‍ത്തല്‍: മര്‍ഡോക്കിന്റെ വിശ്വസ്‌ത അറസ്റ്റില്‍
ലണ്ടന്‍: അമേരിക്കയിലുണ്ടായ സെപ്‌റ്റംബര്‍ 11 സംഭവത്തിലെ ഇരകളുടെ ബന്ധുക്കളുടെ അടക്കം ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ പ്രസിദ്ധീകരണം നിര്‍ത്തിയ `ന്യൂസ്‌ ഓഫ്‌ ദ്‌ വേള്‍ഡ്‌ പത്രത്തിന്റെ മുന്‍ എഡിറ്റര്‍ റിബേക്ക ബ്രൂക്‌സ്‌ അറസ്‌റ്റില്‍. ഇവര്‍ മാധ്യമ രാജാവ്‌ റൂപര്‍ട്ട്‌ മര്‍ഡോക്കിന്റെ വിശ്വസ്‌തയാണ്‌. ഫോണ്‍ ചോര്‍ത്തല്‍,കൈക്കൂലി നല്‍കല്‍ തുടങ്ങിയ ആരോപണങ്ങളിലെ അന്വേഷണത്തെ തുടര്‍ന്നാണ്‌ പൊലീസ്‌ റിബേക്കയെ അറസ്‌റ്റു ചെയ്‌തത്‌. വിവാദത്തെ തുടര്‍ന്നു ന്യൂസ്‌ ഇന്‍ര്‍നാഷണലിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫിസര്‍ സ്‌ഥാനം കഴിഞ്ഞ ദിവസം റിബേക്ക രാജിവച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക