Image

വോട്ടിന്‌ കോഴ: അമര്‍സിംഗിന്റെ സഹായി അറസ്റ്റില്‍

Published on 17 July, 2011
വോട്ടിന്‌ കോഴ: അമര്‍സിംഗിന്റെ സഹായി അറസ്റ്റില്‍
ന്യൂഡല്‍ഹി: 2008ല്‍ യു.പി.എ. സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ നേരിട്ടപ്പോള്‍ ബി.ജെ.പി. എം.പിമാര്‍ക്ക്‌ കോഴ വാഗ്‌ദാനം ചെയ്‌ത കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ്‌ അമര്‍സിംഗിന്റെ സഹായി സഞ്‌ജീവ്‌ സക്‌സേനയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. നേരത്തെ പോലീസ്‌ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ തൃപ്‌തികരമല്ലെന്ന്‌ കോടതി അഭിപ്രായപ്പെട്ടിരുന്നു. സക്‌സേനയെ ചോദ്യം ചെയ്‌തുവരികയാണെന്ന്‌ ഡെപ്യൂട്ടി കമ്മീഷണര്‍ അശോക്‌ ചന്ദ്‌ പറഞ്ഞു. കേസില്‍ അമര്‍സിങ്‌ അടക്കമുള്ളവരെ പോലീസ്‌   ചോദ്യം ചെയ്‌തിരുന്നു. ജസ്റ്റിസ്‌ അഫ്‌താബ്‌ ആലം അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചാണ്‌ പോലീസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്‌. സംഭവവുമായി ബന്ധമില്ലെന്ന്‌ അമര്‍സിങ്‌ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ടുള്ള ആദ്യ അറസ്റ്റാണിത്‌. 2008ല്‍ യു.പി.എ. സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ നേരിട്ടപ്പോള്‍ ബി.ജെ.പി. എം.പിമാര്‍ക്ക്‌ കോഴ വാഗ്‌ദാനം ചെയ്‌തുവെന്നതാണ്‌ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക