Image

ഷിക്കാഗോ സെന്റ് മേരീസ് ദേവാലയ സ്ഥാപിത ദിനാഘോഷം വര്‍ണ്ണാഭമായി

സാജു കണ്ണമ്പള്ളി Published on 18 July, 2011
ഷിക്കാഗോ സെന്റ് മേരീസ് ദേവാലയ സ്ഥാപിത ദിനാഘോഷം വര്‍ണ്ണാഭമായി
ഷിക്കാഗോ: ഷിക്കാഗോയിലെ രണ്ടാമത് ദേവാലയമായ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ വര്‍ണ്ണാഭമായി. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കൃതജ്ഞതാ ബലി വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. തുടര്‍ന്ന് നടന്ന വാര്‍ഷികാഘോഷങ്ങള്‍ ഫാ. എബ്രാഹം മുത്തോലത്ത് ഉദ്ഘാടനം ചെയ്തു.

പിന്നീട് വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന അത്യുഗ്രന്‍ റാലിയില്‍ സെന്റ് ജയിംസ്, ലൂര്‍ദ്മാതാ, സെന്റ് ജൂഡ് എന്നീ കൂടാരയോഗങ്ങള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പിന്നീട് വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തില്‍ വളരെ മനോഹരവും രസകരവുമായ മത്സരങ്ങള്‍ നടത്തപ്പെട്ടു.
വാര്‍ഷിക ദിനത്തില്‍ നടന്ന വിവിധങ്ങളായ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി സെന്റ് ജയിംസ് കൂടാരയോഗം ഒന്നാം സ്ഥാനത്ത് എത്തി.

ബിനോയ് പൂത്തുറയില്‍ , ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഷാജി എടാട്ട് എന്നിവര്‍ പരിപാടികളുടെ സ്‌പോണ്‍സേഴ്‌സ് ആയിരുന്നു.

പള്ളി കമ്മറ്റി, വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികള്‍ കൂടാരയോഗഭാരവാഹികള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സാലി കിഴക്കേക്കുറ്റ്, കുഞ്ഞാഗസ്തി ആലപ്പാട്ട് എന്നിവര്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചു. മുഴുവന്‍ ദിവസവും നീണ്ടുനിന്ന ആഘോഷപരിപാടികളില്‍ ആയിരത്തോളം ആളുകള്‍ പൂര്‍ണ്ണമായും പങ്കെടുത്തു.
ഷിക്കാഗോ സെന്റ് മേരീസ് ദേവാലയ സ്ഥാപിത ദിനാഘോഷം വര്‍ണ്ണാഭമായിഷിക്കാഗോ സെന്റ് മേരീസ് ദേവാലയ സ്ഥാപിത ദിനാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക