Image

മുംബൈ സ്‌ഫോടനം: ഒരാള്‍കൂടി അറസ്റ്റില്‍

Published on 18 July, 2011
മുംബൈ സ്‌ഫോടനം: ഒരാള്‍കൂടി അറസ്റ്റില്‍
കൊല്‍ക്കത്ത: കഴിഞ്ഞദിവസം മുംബൈയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോംബ്‌ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ അനുയായിയെ അറസ്റ്റ്‌ ചെയ്‌തു. ഹാറൂന്‍ എന്നയാളെയാണ്‌ കൊല്‍ക്കത്ത പൊലീസ്‌ പിടികൂടിയത്‌.ഇന്ത്യന്‍ മുജാഹീദീന്റെ കൊല്‍ക്കത്തിയിലെ ടെലിഫോണ്‍ ഇടപാടുകളെക്കുറിച്ചും ഇയാളില്‍ നിന്ന്‌ അറിയാന്‍ കഴിയുമെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

അതിനിടെ സ്‌ഫോടനത്തില്‍ പങ്കുണ്‌ടെന്ന്‌ സംശയിക്കുന്ന രണ്‌ടു പേര്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തു. ആകാശ്‌ ഖാനെന്ന്‌ വിളിക്കുന്ന റിയാസുള്‍ സര്‍ക്കാര്‍, മഹ്‌താബ്‌ ആലം എന്നിവര്‍ക്കെതിരേയാണ്‌ എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തത്‌. ഇവര്‍ ഭീകര സംഘടനയായ ഹുജിയുടെ പ്രവര്‍ത്തകരാണെന്ന്‌ സംശയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക