Image

സ്റ്റാറ്റന്‍ഐലന്റ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പിക്‌നിക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 19 July, 2011
സ്റ്റാറ്റന്‍ഐലന്റ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പിക്‌നിക്ക്‌
ന്യൂജേഴ്‌സി: സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക്‌ ജൂലൈ 16-ന്‌ ന്യൂജേഴ്‌സിയിലെ പ്രകൃതിരമണീയമായ ഹോംഡേല്‍ പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെട്ടു. ഇടവക വികാരി റവ.ഫാ. ടി.എ. തോമസിന്റെ പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ കോണ്ടിനെന്റല്‍ ബ്രേക്ക്‌ഫാസ്റ്റോടുകൂടി പിക്‌നിക്ക്‌ പരിപാടികള്‍ക്ക്‌ തുടക്കമായി.

ചിക്കന്‍, ഹാംബര്‍ഗര്‍, ഹോട്ട്‌ ഡോഗ്‌ തുടങ്ങിയ ട്രഡീഷണല്‍ ബാര്‍ബിക്യൂവിന്‌ പുറമെ വെജിറ്റേറിയന്‍ ഹാംബര്‍ഗര്‍, ബെജിറ്റബിള്‍ കട്ട്‌ലറ്റ്‌ തുടങ്ങിയവയും ഈവര്‍ഷം ബാര്‍ബിക്യൂ മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വിവിധ പ്രായത്തിലുള്ളവര്‍ക്കുവേണ്ടി കാന്‍ഡി പിക്കിംഗ്‌, ലെമണ്‍ റേസ്‌, വോളിബോള്‍, വടംവലി തുടങ്ങിയ സോഹൃദമത്സരങ്ങളും അരങ്ങേറി. ജോബി വര്‍ഗീസ്‌, ജെനി വര്‍ഗീസ്‌, ജിനറ്റ്‌ മാത്യു, മാത്യു ചാക്കോ, ജോയി ജോണ്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സായി പ്രശംസാര്‍ഹമായ സേവനം കാഴ്‌ചവെച്ചു. പ്രകൃതി ഒരുക്കിയ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ അഞ്ചുമണിയോടുകൂടി ഈവര്‍ഷത്തെ പിക്‌നിക്ക്‌ പര്യവസാനിച്ചു. ഇടവക സെക്രട്ടറി ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ പിക്‌നിക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക