Image

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ലോസ്‌അഞ്ചലസ്‌ ചാപ്‌റ്ററിന്‌ തുടക്കം

ജോയിച്ചന്‍ പുതുക്കുളം Published on 19 July, 2011
പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ലോസ്‌അഞ്ചലസ്‌ ചാപ്‌റ്ററിന്‌ തുടക്കം
ലോസ്‌ആഞ്ചലസ്‌: പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയ്‌ക്ക്‌ പുതിയ ഒരു ശാഖയ്‌ക്കുകൂടി തുടക്കംകുറിച്ചുകൊണ്ട്‌ നാഷണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര ലോസ്‌ആഞ്ചലസിലെ പ്രവാസി കോണ്‍ഗ്രസുകാരുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

ജോസ്‌ വെട്ടുപാറപ്പുറത്ത്‌ പ്രസിഡന്റായും, ഷിജു അപ്പോഴിയില്‍ സെക്രട്ടറിയായുമുള്ള അഡ്‌ഹോക്‌ കമ്മിറ്റി നിലവില്‍ വന്നു. ജോസഫ്‌ മനുങ്കല്‍, ജോജി മണലേല്‍, ബിനീഷ്‌ മനുങ്കല്‍, റോയി കണിയാപറമ്പില്‍, മാര്‍ട്ടിന്‍ ജോസഫ്‌, അനീഷ്‌ ആട്ടയില്‍ എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.

അധ്വാനിക്കുന്ന കര്‍ഷകന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്‌ ഇന്ന്‌ കേരളത്തില്‍ മാത്രമല്ല, വിദേശത്തും വേരുറപ്പിച്ചു എന്നതിന്റെ ഉത്തമഉദാഹരണമാണ്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക എന്നും, കേരളത്തില്‍ അവശതയനുഭവിക്കുന്ന പഴയതലമുറയിലെ കര്‍ഷകരെ സഹായിക്കുമെന്നും അമേരിക്കയിലുള്ള മലയാളി കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും ജയ്‌ബു കുളങ്ങര തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പുതുതായി ആരംഭിച്ച ചാപ്‌റ്റര്‍ ഭാരവാഹികളെ നാഷണല്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പി.സി. മാത്യു, നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ സക്കറിയ കരുവേലി, നാഷണല്‍ സെക്രട്ടറിമാരായ സണ്ണി കാരിക്കല്‍, തോമസ്‌ ഏബ്രഹാം, ഷാജി രാമപുരം, സണ്ണി വള്ളിക്കളം, സജി പുതൃക്കയില്‍, ഫിലിപ്പ്‌ മഠത്തില്‍, ജനറല്‍ സെക്രട്ടറി ഷോളി കുമ്പുളിവേലില്‍, ബേബിച്ചന്‍ ചാമക്കാല, ബാബു പടവത്തില്‍, വര്‍ഗീസ്‌ കുറ്റിപ്പുറം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ലോസ്‌അഞ്ചലസ്‌ ചാപ്‌റ്ററിന്‌ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക