ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റാപ്പനിലുള്ള
ഇന്റര്‍ ഡിനോമിനേഷണല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ വച്ച് ജൂലൈ 29, 30
തീയതികളില്‍ ഉപവാസപ്രാര്‍ത്ഥനയും രോഗശാന്തി ശുശ്രൂഷയും നടത്തപ്പെടുന്നു.
ജൂലൈ 29 ന് ഉച്ചയ്ക്കുശേഷം രണ്ടുമണിക്കാരംഭിച്ച് രാത്രി ഒമ്പത് മണിക്ക്
ആദ്യദിവസത്തെ ശുശ്രൂഷ സമാപിക്കും. 30 ന് രാവിലെ ഏഴുമണിക്ക് വിശുദ്ധ
കുര്‍ബ്ബാനയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷ ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക്
സ്‌നേഹവിരുന്നോടെ സമാപിക്കത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കന്നത്.
ശുശ്രൂഷകള്‍ക്ക് പ്രശസ്ത സുവിശേഷകന്‍ ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗ്ഗീസ്
നേതൃത്വം നല്‍കുന്നതാണ്.
തിരക്കേറിയ ജീവിതം നയിക്കുന്ന അമേരിക്കന്‍ മലയാളികളായ നമുക്ക് ആത്മീയ
ജീവിതത്തെക്കുറിച്ചോ ദൈവവുമായുള്ള ബന്ധത്തെക്കുറിച്ചോ ചിന്തിക്കാനോ
വിലയിരുത്താനോ സമയം കിട്ടാറില്ല. നമ്മുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍
നിന്നും ഒഴിഞ്ഞ് ദൈവത്തിന്റെ സന്നിധിയില്‍ വേറിട്ടിരിക്കാന്‍ ലഭിക്കുന്ന
ഒരു സുവര്‍ണ്ണാവസരമാണ് ഈ ഉപവാസപ്രാര്‍ത്ഥന. ദൈവത്തിന്റെ
പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ക്രൈസ്റ്റ് ചര്‍ച്ചിലെ ശുശ്രൂഷയില്‍
സദാ വ്യത്യാസമില്ലാതെ, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നും, അനേകര്‍
പങ്കെടുക്കുകയും അനവധിയായ അനുഗ്രഹങ്ങളും കൃപകളും പ്രാപിച്ചുവരികയും
ചെയ്യുന്നു. അവരവരുടെ സഭയിലും വിശ്വാസത്തിലും ഉറച്ചുനിന്നുകൊണ്ട് കൂടുതല്‍
ആത്മീയ പരിപോഷണത്തിനുവേണ്ടിയാണ് ജനങ്ങള്‍ ഇവിടേയ്ക്ക് കടന്നുവരുന്നത്.
ഉപവാസപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഏവര്‍ക്കും പരിശുദ്ധാത്മാവിന്റെ വലിയ
അഭിഷേകം ലഭിക്കുന്നതിനുവേണ്ടിയും രോഗികള്‍ക്ക് സൗഖ്യം
ലഭിക്കുന്നതിനുവേണ്ടിയും പ്രത്യേകം ശുശ്രൂഷകള്‍ നടത്തപ്പെടുന്നതാണ്. ക്രൈസ്റ്റ് ചര്‍ച്ചിന്റെ അഡ്രസ്സ് 23 Stephens Lane, Tappan, NY 10983
ഉപവാസപ്രാര്‍ത്ഥനയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ് കുളങ്ങര
(914 400 3628), ജസ്റ്റിന്‍ ചാമക്കാല (845 536 6610) എന്നിവരെ ബന്ധപ്പെടുക.