Image

റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു.

അനില്‍ മാത്യൂ ആശാരിയത്ത് Published on 19 July, 2011
 റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു.
ഡാളസ്സ് (ടെക്‌സാസ്): ഡാളസ്സ്‌ഫോര്‍ട്ട്‌വര്‍ത്തിലെ പ്രമുഖ ക്രൈസ്തവ
ദേവാലയങ്ങളിലൊന്നായ ഡാളസ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഫാ. രാജു എം.ദാനിയേയേലിന്റെ പൗരോഹിത്യ രജതജൂബിലി വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

പൗരോഹിത്യ സേവനപാതയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ റവ.ഫാ.രാജു ദാനിയേലിന്റെ പൗരോഹിത്യ രജത ജുബിലിയാഘോഷം ഡാളസ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോടെ ആരംഭിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാര്‍മികത്വത്തിലും അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്താ, വൈരി.റവ.പി.പി. ഫിലിപ്പ ്‌റമ്പാന്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയില്‍ ഡാളസിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ഇടവകകളില്‍ നിന്നായി നിരവധി
വൈദീകരും സഭാവിശ്വാസികളും പങ്കെടുത്തു

തുടര്‍ന്ന് ജൂബിലേറിയനെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് മേളപ്പകിട്ടേകാന്‍ ഇടവകജനങ്ങള്‍ താലപ്പൊലിയും മുത്തുക്കുടകളുമായി
അണിനിരന്നു. ചെണ്ടമേളത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഇടവകജനങ്ങളുടെ സ്‌നേഹഭാജനമായ റവ.ഫാ.രാജു എം. ദാനിയേലിനെ വിശിഷ്ടാതിഥികള്‍ക്കും മറ്റ് വൈദികര്‍ക്കൊപ്പം അനുമോദന വേദിയായ എം.ജി. എം ആഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചതോടെ ജുബിലി ആഘോഷ സമ്മേളനത്തിന് തുടക്കം കുറിച്ചു.

ഇടവകാംഗം ആഞ്ചല ജോണിന്റെ പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച രജത ജൂബിലി സമ്മേളനം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തില്‍ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ
ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്താ,
വൈരി.റവ.പി.പി. ഫിലിപ്പ ് റമ്പാന്‍ (പുതുപ്പാടി) എന്നിവര്‍ ആശംസ സന്ദേശം നല്‍കി.
നോര്‍ത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍
നിക്കോളാവാസ് മെത്രാപ്പൊലീത്തായുടെ ജൂബിലി ആശംസസന്ദേശം
റവ.ഫാ.ജോണ്‍ കുന്നത്തുശ്ശേരിലും റവ.ഫാ.രാജു എം.ദാനിയേലിന്റെ മാതൃഭദ്രാസനമായ തുമ്പമണ്‍ ഭദ്രാസനത്തിന്റെ മംഗളപത്രം ശ്രീ.ഫിലിപ്പ് തോമസും വായിച്ചു.
റവ.ഫാ.തമ്പാന്‍ വര്‍ഗ്ഗീസ്, റവ.ഫാ.രാജേഷ് കെ. ജോണ്‍, റവ ജോജി കണിയാംപടി, റവ.മാത്യൂമാത്യൂ, റവ.ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍, റവ.എ.വി. തോമസ്, റവ.കെ.പി.തോമസ്, റവ.ഫാ.റെജി മാത്യൂ, റവ.ജെയ്‌സണ്‍ കെ. തോമസ്, റവ.അനൂപ് ജോര്‍ജ്ജ് ജോസഫ്, റവ.എ.വി ഏബ്രഹാം, റവ.ഫാ.സി. ജി. തോമസ് റവ.ഫാ.വി.എം. തോമസ്, റവ.ഫാ.മാറ്റ് അലകസാണ്ടര്‍, റവ.ഫാ.ബിനു മാത്യൂ എന്നിവര്‍ വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് ചടങ്ങില്‍
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
തുടര്‍ന്ന് സജി ജോര്‍ജ്ജ് (പ്രെയര്‍ഗൂപ്പ്), സാലി ജോണ്‍ (മാര്‍ത്തമറിയം സമാജം), സാബിന്‍ തോമസ്(സണ്‌ഠേസ്‌കൂള്‍), തങ്കം സണ്ണി (യുവജനപ്രസ്ഥാനം), പ്രേം ഉമ്മന്‍ (എം.ജി.ഒ.സി.എസം.), അഖില്‍ രാജു. മത്തായി തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ 25 ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന റവ.ഫാ.രാജു എം. ദാനിയേലിനെയും സഹധര്‍മ്മണി സാലി രാജുവിനെയും
ഇടവകയ്ക്ക് വേണ്ടി പി. എം. ജോര്‍ജ്ജ്, അമ്മുക്കുട്ടി സഖറിയ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. വിവാഹവാര്‍ഷിക ഉപഹാരം
പി.കെ. കുര്യനും തങ്കമ്മ അലക്‌സാണ്ടറും ചേര്‍ന്ന് ഇരുവര്‍ക്കും സമ്മാനിച്ചു.
തുടര്‍ന്ന് റവ.ഫാ.രാജു എം. ദാനിയേല്‍ കേക്ക് മുറിച്ച് മറ്റുള്ളവരുമായി സന്തോഷം പങ്കുവച്ചു.
ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ
ഉപഹാരം ഇടവക ട്രസ്റ്റി മൈക്കിള്‍ ചാക്കോ രാജു അച്ചന് സമ്മാനിച്ചു.
തുടര്‍ന്ന് ഇടവകയിലെ വിവിധ സംഘടനകള്‍ ഉപഹാരങ്ങള്‍ നല്‍കി അച്ചനെ ആദരിച്ചു.

റവ.ഫാ.രാജു എം. ദാനിയേല്‍ തന്റെ മറുപടി പ്രസംഗത്തില്‍ തന്നോട് കാണിക്കുന്ന സ്‌നേഹാദരവുകള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു.

ഐശ്വര്യ തോമസ്, ബെഥനി സഖറിയ, സുമ സഖറിയ, സ്മിതു ജോര്‍ജ്ജ്, അമ്മു ജോര്‍ജ്ജ്, ഷാജി ജോണ്‍ എന്നിവരുടെ ഗാനങ്ങളും നോയല്‍ ജോണിന്റെ വാദ്യസംഗീതവും ചടങ്ങിന് കൊഴുപ്പേകി. ഇടവകയിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഏവരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

ഇടവക സെക്രട്ടറി കുര്യന്‍ മാത്യൂ സ്വാഗതവും, ഇടവക ട്രസ്റ്റി മൈക്കിള്‍ ചാക്കോ നന്ദിയും രേഖപ്പെടുത്തി. വിഭവസമ്യദ്ധമായ സ്‌നേഹവിരുന്നോടു കൂടി പൗരോഹിത്യ രജത ജുബിലിയാഘോഷപരിപാടികള്‍ സമാപിച്ചു.
 റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. റവ.ഫാ. രാജു എം. ദാനിയേലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക