ഷിക്കാഗോ: ഷിക്കാഗോ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. ഷിക്കാഗോയില്‍ താമസിക്കുന്ന
ഫിലിപ്പ് & ഡോളി പുത്തന്‍പുരയില്‍ ദമ്പതികളുടെ (കല്ലറ പഴയപള്ളി) മകനായ ഫിനോയി
(തൊമ്മന് 17) ആണ് കെന്റക്കിയില്‍ വച്ചുണ്ടായ അപകടത്തില്‍ ദാരുണമായി മരണമടഞ്ഞത്.
സ്കൂളില്‍ നിന്നും നിര്‍ധനരായവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു കൊടുക്കുന്ന
പ്രോജക്ടിന് വേണ്ടി സോഷ്യല്‍ വര്ക്കേഴ്സിനോപ്പം കെന്റക്കിയിലേക്ക്
പോയതായിരുന്നു ഫിനോയി!. ഇന്ന് ഉച്ചകഴിഞ്ഞ് 12 .30 നായിരുന്നു ദാരുണമായ അപകടം
നടന്നത്. ഫെമിയ, ഫെലിക്സ് ഫിനു എന്നിവര്‍ സഹോദരങ്ങളാണ്
ഒരാഴ്ചമുമ്പ്
പിറവത്ത് വച്ചു നടന്ന അപകടത്തില്‍ ഷിക്കാഗോയില്‍ നിന്നും ഒരു ക്നാനായ യുവതി (സാറാ
ആശാരി കുറ്റ്) മുങ്ങിമരിച്ച ആഘാതത്തില്‍ നിന്ന് ഷിക്കാഗോയിലെ ക്നാനായ സമൂഹം
മുക്തമാകുന്നതിന് മുന്‍പ്, ഷിക്കാഗോയില്‍ ക്നാനായ സമൂഹത്തില്‍ എന്നും
യുവത്വത്തിന്റെ പ്രസരിപ്പോടെ നിറഞ്ഞു നിന്നിരുന്ന തൊമ്മന്റെ വേര്‍പാടില്‍, ഷിക്കാഗോ
ക്നാനായ സമുദായം ഒന്നാകെ പകച്ചു നില്‍ക്കുകയാണ്.