Image

വിദ്യാഭ്യാസ വിചക്ഷണന്‍ പ്രഫ.എം.പി. വര്‍ഗീസ്‌ അന്തരിച്ചു

Published on 20 July, 2011
വിദ്യാഭ്യാസ വിചക്ഷണന്‍ പ്രഫ.എം.പി. വര്‍ഗീസ്‌ അന്തരിച്ചു
കോതമംഗലം: വിദ്യാഭ്യാസ വിചക്ഷണനും നിയമസഭാംഗവുമായിരുന്ന പ്രഫ.എം.പി. വര്‍ഗീസ്‌(89) അന്തരിച്ചു. മാര്‍ അത്തനേഷ്യസ്‌ കോളജ്‌ അസോസിയേഷന്റെ സ്‌ഥാപക സെക്രട്ടറിയായിരുന്നു. മാര്‍ അത്തനേഷ്യസ്‌ കോളജിനന്റെ പ്രിന്‍സിപ്പലായും സേവനമനുഷ്‌ഠിച്ചു. 1952 ല്‍ തിരു-കൊച്ചി നിയമസഭാംഗമായെങ്കിലും ഒന്നര വര്‍ഷത്തിനു ശേഷം രാഷ്‌ട്രീയം വിട്ടു.1955 ല്‍ മാര്‍ അത്തനേഷ്യസ്‌ കോളജ്‌ സ്‌ഥാപിച്ചു. പിന്നീട്‌, മാര്‍ അത്തനേഷ്യസ്‌ എന്‍ജിനീയറിങ്‌ കോളജും അത്തനേഷ്യസ്‌ കോളജ്‌ ഹൈസ്‌കൂളും മാര്‍ ബസേലിയോസ്‌ കോളജും മാര്‍ ബസേലിയോസ്‌ ട്രെയിനിങ്‌ കോളജും മാര്‍ അത്തനേഷ്യസ്‌ ഇന്റര്‍നാഷനല്‍ സ്‌കൂളുമൊക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്‌ഥാപിതമായി.

സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്‌ച ഉച്ചയ്‌ക്കു 12 ന്‌ കീരംപാറയിലെ വസതിയില്‍ ആരംഭിക്കും. സംസ്‌കാരം ചേലാട്‌ സെന്റ്‌ സ്‌റ്റീഫന്‍സ്‌ ബസ്‌ അനിയാ വലിയ പള്ളിയില്‍.

കീരംപാറ മഞ്ഞുമ്മേക്കുടിയില്‍ പൗലോസ്‌-അച്ച ദമ്പതികളുടെ മകനാണ്‌. ചേലാട്‌ മഞ്ഞയില്‍ കുടുംബാംഗമായ മേരിയാണു ഭാര്യ. മക്കള്‍: ഡോ. റൂഡി വര്‍ഗീസ്‌(ഇംഗ്ലണ്ട്‌), ഡോ. വിന്നി വര്‍ഗീസ്‌(മാര്‍ അത്തനേഷ്യസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍), ബീന, ഗീത, പരേതനായ പോള്‍ വര്‍ഗീസ്‌ (കീരംപാറ പഞ്ചായത്ത്‌ മുന്‍ അംഗം). മരുമക്കള്‍: ഗ്രേസി പുതിയാപറമ്പില്‍ (തൊടുപുഴ), സുനിഷ പുലിക്കോട്ടില്‍ (കുന്നംകുളം), സുനിമോള്‍ പനക്കലോടി (കാക്കനാട്‌), ഡോ. ഏബ്രഹാം കെ. പോള്‍ (കൊച്ചിന്‍ ഹോസ്‌പിറ്റല്‍), ജോണ്‍ പോള്‍ (ഡപ്യൂട്ടി ജനറല്‍ മാനേജര്‍, എന്‍ജിനീയേഴ്‌സ്‌ ഇന്ത്യ ലിമിറ്റഡ്‌, കൊച്ചി).
വിദ്യാഭ്യാസ വിചക്ഷണന്‍ പ്രഫ.എം.പി. വര്‍ഗീസ്‌ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക