Image

മുംബൈ സ്‌ഫോടനം: മുജാഹീദ്ദിന്‍ ഉത്തരവാദിത്വമേറ്റെടുത്തു

Published on 20 July, 2011
മുംബൈ സ്‌ഫോടനം: മുജാഹീദ്ദിന്‍ ഉത്തരവാദിത്വമേറ്റെടുത്തു
മുംബൈ: 20 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്തും ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തു. ഇത്‌ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത്‌ യു.പിയിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ ലഭിച്ചു. മുംബൈയിലെ സ്‌ഫോടന പരമ്പരനടത്തിയത്‌ തങ്ങളാണെന്നും ബറെയ്‌ലിയിലെ തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ സമാന ആക്രമണങ്ങള്‍ നടത്തുമെന്നും കത്തില്‍ ഭീഷണിയുള്ളതായി ഉത്തര്‍പ്രദേശ്‌ ഡിജിപി ബ്രിജ്‌ ലാല്‍ പറഞ്ഞു. അബ്ദുള്‍ വാജിബ്‌ എന്നയാളാണു കത്തില്‍ ഒപ്പിട്ടിരിക്കുന്നത്‌. എന്നാല്‍ പദേശത്ത്‌ അസ്വസ്ഥതയുണ്‌ടാക്കാനുള്ള ആസൂത്രിത ശ്രമമായിരിക്കാം കത്തിനു പിന്നിലെന്നു പോലീസ്‌ സംശയിക്കുന്നു. ഇതിനിടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി മും ബൈ എടിഎസിന്റെയും ക്രൈംബ്രാഞ്ചിന്റെയും എന്‍ഐഎയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ മുംബൈയില്‍ യോഗം ചേര്‍ന്നു. സംഭവത്തില്‍ ഇതുവരെ ആറോളം പേരെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക