Image

മാഞ്ഞൂര്‍ സംഗമം സെപ്‌റ്റംബര്‍ 3-ന്‌ ശനിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2011
മാഞ്ഞൂര്‍ സംഗമം സെപ്‌റ്റംബര്‍ 3-ന്‌ ശനിയാഴ്‌ച
ഷിക്കാഗോ: ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും അധിവസിക്കുന്ന മാഞ്ഞൂര്‍, കുറുമുള്ളൂര്‍, കോതനല്ലൂര്‍ നിവാസികളുടെ രണ്ടാമത്‌ പ്രവാസി സംഗമം സെപ്‌റ്റംബര്‍ മൂന്നിന്‌ ശനിയാഴ്‌ച രാവിലെ പത്തുമണി മുതല്‍ സ്‌കോക്കിയിലുള്ള ലയണ്‍ പാര്‍ക്കില്‍ വെച്ച്‌ (7600 N Howard & Kostner, Skokie, IL) നടത്തുന്നതാണ്‌.

കഴിഞ്ഞവര്‍ഷം നടത്തിയ പ്രഥമ സംഗമത്തില്‍ അനേകം ആളുകള്‍ പങ്കെടുക്കുകയും ജന്മനാടിന്റെ ഗൃഹാതുരസ്‌മരണകള്‍ പങ്കുവെയ്‌ക്കുവാന്‍ ലഭിച്ച അവസരത്തില്‍, അവേശഭരിതരായി എല്ലാവര്‍ഷവും വിപുലമായ രീതിയില്‍ മാഞ്ഞൂര്‍ സംഗമം സംഘടിപ്പിക്കുവാന്‍ തീരൂമാനിക്കുകയും ചെയ്‌തു.

കോട്ടയം ജില്ലയിലെ ചരിത്രമുറങ്ങുന്ന മാഞ്ഞൂരിനോടൊപ്പം അടുത്ത പ്രദേശങ്ങളായ കോതനല്ലൂര്‍, കുറുമുള്ളൂര്‍ എന്നിവ കൂടെ ചേരുന്നതോടെ ഇത്തവണത്തെ സംഗമം ഏറെ ഹൃദ്യമാകുമെന്ന്‌ സംഘാടകര്‍ കരുതുന്നു. ഒരേ നാട്ടില്‍ ജനിച്ചുവളര്‍ന്നവര്‍, ഒന്നിച്ചുചേരുന്ന നാട്ടുക്കൂട്ടം പോലെ ഈ പ്രവാസി നാട്ടില്‍ ഒന്നിച്ചുചേര്‍ന്ന്‌ സൗഹൃദങ്ങള്‍ പങ്കുവെയ്‌ക്കാനും പരിചയം പുതുക്കുവാനും നാട്ടുവിശേഷങ്ങള്‍ കൈമാറുവാനും അവസരം ഒരുക്കുന്ന മാഞ്ഞൂര്‍ സംഗമത്തിലേക്ക്‌ എല്ലാ തദ്ദേശവാസികളേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു കട്ടപ്പുറം (847 791 1452), ജോബ്‌ മാക്കില്‍ (847 226 3853), ബിനു പൂത്തുറ (847 644 9869), സിറിള്‍ കട്ടപ്പുറം (224 717 0376), ഷാജി പഴൂപ്പറമ്പില്‍, ഹരിദാസ്‌ കോതനല്ലൂര്‍, ജോസ്‌ ഐക്കരപറമ്പില്‍, ജോസ്‌ കല്ലിടുക്കില്‍ എന്നിവരുമായി ബന്ധപ്പെടുക. ജയിന്‍ മാക്കീല്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക