Image

മര്‍ത്തോമാ ഫെസ്റ്റ് റാഫിള്‍ ടിക്കറ്റ് വില്പന കിക്കോഫ് നടത്തി

പി.പി.ചെറിയാന്‍ Published on 20 July, 2011
മര്‍ത്തോമാ ഫെസ്റ്റ് റാഫിള്‍ ടിക്കറ്റ് വില്പന കിക്കോഫ് നടത്തി
ഡാളസ് : മര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്) എല്ലാവര്‍ഷവും നടത്തി വരാറുള്ള മര്‍ത്തോമാ ഫെസ്റ്റിന്റെ ടിക്കറ്റ് വില്പനയുടെ കിക്കോഫ് ജൂലായ് 17 ന് ഞായറാഴ്ച വിശുദ്ധകുര്‍ബാനയക്കും ശേഷം നടന്ന ചടങ്ങില്‍ വെച്ച് ഐപ്പ് സക്കറിയാക്ക് ഒരു ടിക്കറ്റ് ബുക്ക് നല്‍കികൊണ്ട് മലേഷ്യ-സംഗപ്പൂര്‍ ഭദ്രാസനാധിപന്‍ റൈറ്റ്.റവ.ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി നിര്‍വഹിച്ചു.

ഡൊണേഷന്‍ കൂപ്പണ്‍ വിതരണത്തിന്റെ ഉല്‍ഘാടനവും തദവസരത്തില്‍ ജോര്‍ജ് പി.വര്‍ഗ്ഗീസ് നല്‍കിയും അഭിവന്ദ്യതിരുമേനി നിര്‍വ്വഹിച്ചു.

റവ.മിനോയ് കുരുവിള, മര്‍ത്തോമ ഫെസ്റ്റ് കണ്‍വീനര്‍ തോമസ് സക്കറിയ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ച്ചയായി പന്ത്രണ്ടാം വര്‍ഷമാണ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് മാര്‍ത്തോമാ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന തുക ഇന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കുന്നത്. ഒക്‌ടോബര്‍ 2 നാണ് മര്‍ത്തോമാ ഫെസ്റ്റ്.
മര്‍ത്തോമാ ഫെസ്റ്റ് റാഫിള്‍ ടിക്കറ്റ് വില്പന കിക്കോഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക