Image

ശോശാമ്മ വര്‍ഗീസ്‌ നിര്യാതയായി

Published on 20 July, 2011
ശോശാമ്മ വര്‍ഗീസ്‌ നിര്യാതയായി
മല്ലപ്പള്ളി: നെല്ലിമൂട്‌ ആഞ്ഞിലിമൂട്ടില്‍ പരേതനായ എ. വി. വര്‍ഗീസിന്റെ ഭാര്യ ശോശാമ്മ വര്‍ഗീസ്‌ (75) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ നെല്ലിമൂട്‌ സെന്റ്‌ മേരീസ്‌ (ബഥനി) ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ അഭിവന്ദ്യ ജോഷ്വാ മാര്‍ നിക്കോദിമോസ്‌ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടത്തും.

മക്കള്‍: മലയാളി സംഗമം പത്രത്തിന്റെയും എസക്‌സ്‌ കൗണ്ടി പബ്ലിക്‌ വര്‍ക്‌സിന്റെയും ഡയറക്‌ടറായ സഞ്‌ജീവ്‌ വര്‍ഗീസ്‌ (ന്യൂജേഴ്‌സി), വല്‍സ, ലത (ഷാര്‍ജ), ജെസി.

മരുമക്കള്‍: തോമസ്‌, അലക്‌സാണ്ടര്‍, ഷാജി, റെനി വര്‍ഗീസ്‌ (വെസ്റ്റ്‌ ഓറഞ്ച്‌, ന്യൂജേഴ്‌സി)
ശോശാമ്മ വര്‍ഗീസ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക