Image

ഫോണ്‍ ചോര്‍ത്തല്‍: ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയേയും ചോദ്യംചെയ്യും

Published on 20 July, 2011
ഫോണ്‍ ചോര്‍ത്തല്‍: ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയേയും ചോദ്യംചെയ്യും
ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിനെ ചോദ്യം ചെയ്യും. ഫോണ്‍ ചോര്‍ത്തല്‍ വിവാദം പ്രത്യേകമായി ചര്‍ച്ചെക്കെടുക്കാന്‍ ഇന്നു ചേരുന്ന ഹൗസ്‌ ഓഫ്‌ കോമണ്‍സില്‍ പങ്കെടുക്കാന്‍ ആഫ്രിക്കന്‍ പര്യടനം ഉപേക്ഷിച്ച്‌ ഇദ്ദേഹം തിരിച്ച്‌ ലണ്ടനിലെത്തി. അതിനിടെ മാധ്യമ ഭീമന്‍ റൂപര്‍ട്ട്‌ മര്‍ഡോകിനെയും ചോദ്യം ചെയ്‌തു. ഫോണ്‍ ചോര്‍ത്തല്‍ തന്റെ അറിവോടുകൂടിയല്ലെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട്‌ നിരവധിപേര്‍ അറസ്റ്റിലാകുകയും മുതിര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥന്‍ രാജിവെക്കേണ്ടിവരികയും ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഉള്‍പ്പെടെയുളള രാഷ്ട്രീയ നേതാക്കന്‍ മാരെ ചോദ്യം ചെയ്യലിന്‌ വിധേയമാക്കേണ്ടി വരികയും ചെയ്‌തതില്‍ മാപ്പു ചോദിക്കുന്നെന്നും മര്‍ഡോക്ക്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക