Image

വോട്ടിന്‌ കോഴ: അമര്‍സിംഗിനെ ചോദ്യംചെയ്യാന്‍ അനുമതി

Published on 20 July, 2011
വോട്ടിന്‌ കോഴ: അമര്‍സിംഗിനെ ചോദ്യംചെയ്യാന്‍ അനുമതി
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ വിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാന്‍ ബി.ജെ.പി എംപിമാര്‍ക്ക്‌ കോഴ നല്‍കിയ സംഭവത്തില്‍ മുന്‍ സമാജ്‌ വാദി പാര്‍ട്ടി നേതാവ്‌ അമര്‍ സിംഗിനെ ചോദ്യം ചെയ്യും. ഇതിനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസിന്‌ നല്‍കി. സംഭവത്തില്‍ ബിജെപി എംപിമാര്‍ക്കു പണം നല്‍കിയ സഞ്‌ജീവ്‌ സക്‌സേനയെ കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. സഞ്‌ജീവ്‌ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ അമര്‍ സിങ്ങിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‌കിയതെന്നാണ്‌ സൂചന. യുപിഎ സര്‍ക്കാരിന്റെ വിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാന്‍ ബിജെപി എംപിമാര്‍ക്കു പണം നല്‍കിയതിനു പിന്നില്‍ അമര്‍ സിങ്‌ തന്നെയാണു അമര്‍ സിംഗിന്റെ വിശ്വസ്‌തന്‍ സുഹൈല്‍ മൊഴി നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക