Image

ഓസ്റ്റിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ വീണ്ടും നടത്തും

Published on 21 May, 2011
ഓസ്റ്റിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ വീണ്ടും നടത്തും
ഓസ്റ്റിന്‍: ഓസ്റ്റിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേഡറ്റ് പ്രവേശന പരീക്ഷ ഓറല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് വീണ്ടും പരീക്ഷ നടത്തുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതായി ഓസ്റ്റിന്‍ സിറ്റി അധികൃതര്‍ അറിയിച്ചു.

2011 ഫെബ്രൂവരി മുതല്‍ ആരംഭിച്ച ഓറല്‍ പരീക്ഷയില്‍ ഏകദേശം 2500 ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. എഴുത്തുപരീക്ഷ പാസ്സായവരേയാണ് ഓറല്‍ പരീക്ഷയ്ക്ക് ക്ഷണിച്ചിരുന്നത്.

ഓസ്റ്റിന്‍ ഫയര്‍ അധികൃതര്‍ക്ക് മെയ് 16-ന് ലഭിച്ച ഒരു അജ്ഞാത ഇമെയില്‍ സന്ദേശത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരവും, ചോദ്യപേപ്പറിന്റെ പകര്‍പ്പും ലഭിച്ചത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയും, ലഭിച്ച ചോദ്യപേപ്പര്‍ യഥാര്‍ത്ഥമാണെന്ന് ബോധ്യപ്പെട്ടതിനേയും തുടര്‍ന്ന് ഓസ്റ്റിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് റോഡാ മെ കെയര്‍ ഇന്ന് (മെയ് 19-ന്) വൈകിട്ട് അടിയന്തരമായ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള സംഭവം വേദനാജനകമാണെന്നും ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ചീഫ് പറഞ്ഞു.

ഓസ്റ്റിനിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും നിന്നുള്ള പരീക്ഷാര്‍ത്ഥികള്‍ വീണ്ടും ഈ പരീക്ഷയ്ക്ക് എത്തണമെന്നുള്ള ഇമെയില്‍ വ്യാഴാഴ്ചതന്നെ അയച്ചുകഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.
ഓസ്റ്റിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ വീണ്ടും നടത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക