Image

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കണ്‍വെന്‍ഷന്‍: യുവജന മീറ്റിംഗില്‍ വേദശാസ്‌ത്ര പണ്‌ഡിതരുടെ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 21 July, 2011
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കണ്‍വെന്‍ഷന്‍: യുവജന മീറ്റിംഗില്‍ വേദശാസ്‌ത്ര പണ്‌ഡിതരുടെ നേതൃത്വം
ന്യൂയോര്‍ക്ക്‌: സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 21-ന്‌ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലിയില്‍ ആരംഭംകുറിക്കുന്ന 26-മത്‌ ഫാമിലി കോണ്‍ഫറന്‍സില്‍ യുവജന മീറ്റിംഗുകള്‍ക്ക്‌ നേതൃത്വംകൊടുക്കുവാന്‍ പ്രശസ്‌ത വേദശാസ്‌ത്രപണ്‌ഡിതര്‍ ഉണ്ടാവുമെന്ന്‌ യൂത്ത്‌ അസോസിയേഷന്‍ (എം.ജി.എസ്‌.ഒ.എസ്‌.എ) വൈസ്‌ പ്രസിഡന്റ്‌ റവ. ഫാ. ബിജോ മാത്യു, ജനറല്‍ സെക്രട്ടറി റവ. ഡീക്കന്‍ ഷെറില്‍ മത്തായി എന്നിവര്‍ അറിയിച്ചു.

റവ.ഫാ. ഏബ്രഹാം വാസഫ്‌ (കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌), മദര്‍ മാഗ്‌ദലീന (റൊമേനിയന്‍ ഓര്‍ത്തഡോക്‌സ്‌ മൊണാസ്‌ട്രി) എന്നിവരാണ്‌ മുഖ്യ പ്രഭാഷകര്‍. അമേരിക്കയിലെ പ്രശസ്‌തങ്ങളായ സെമിനാരികളില്‍ നിന്നും വേദശാസ്‌ത്രത്തില്‍ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ഫാ. ഏബ്രഹാം വാസഫ്‌ അമേരിക്കയിലെ അറിയപ്പെടുന്ന പണ്‌ഡിതനും, കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്‌ സഭാംഗവുമാണ്‌. യുവജനസമൂഹത്തിലും ഭവനരഹിതരുടെ ഇടയിലും സാമൂഹ്യ സേവനം നടത്തിയിട്ടുള്ള മദര്‍ മാഗ്‌ദലീന ഉജ്വല വാഗ്‌മികൂടിയാണ്‌.

നാലു ദിനങ്ങളിലായി പ്രത്യേക ചര്‍ച്ചാ ക്ലാസുകള്‍, സിമ്പോസിയങ്ങള്‍, പ്രഭാഷണ പരമ്പര, ചോദ്യോത്തര വേള എന്നിവയാണ്‌ ക്രമീകരിച്ചിരിക്കുന്നതെന്ന്‌ ഫാ. ബിജോ മാത്യൂസ്‌, ഡീക്കന്‍ ഷെറില്‍ മത്തായി എന്നിവര്‍ പറഞ്ഞു. വ്യാഴാഴ്‌ച സമാരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ഞായറാഴ്‌ച നടക്കുന്ന വിശുദ്ധ ആരാധനാ ശുശ്രൂഷയോടെ സമാപിക്കുന്നതാണ്‌.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കണ്‍വെന്‍ഷന്‍: യുവജന മീറ്റിംഗില്‍ വേദശാസ്‌ത്ര പണ്‌ഡിതരുടെ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക