Image

ക്‌നാനായ കപ്പല്‍ യാത്രയ്‌ക്ക്‌ ഉജ്വല പരിസമാപ്‌തി

ജോയിച്ചന്‍ പുതുക്കുളം Published on 21 July, 2011
ക്‌നാനായ കപ്പല്‍ യാത്രയ്‌ക്ക്‌ ഉജ്വല പരിസമാപ്‌തി
ന്യൂയോര്‍ക്ക്‌: എ.ഡി 234-ലെ ക്‌നാനായ കുടിയേറ്റ കപ്പല്‍യാത്രയുടെ ഓര്‍മ്മയും പേറി ജൂലൈ ഏഴാം തീയതി ന്യൂയോര്‍ക്ക്‌ തുറമുഖത്തിലെ `പിയര്‍ 88'-ല്‍ നിന്നും കപ്പല്‍ കയറിയ ക്‌നാനായ മക്കള്‍ പുരാതന പാട്ടുകളുടേയും നടവിളികളുടേയും, സ്‌നേഹം പങ്കുവെയ്‌ക്കലിന്റേയും, പ്രാര്‍ത്ഥനകളുടേയും അന്തരീക്ഷത്തില്‍ നാലുദിവസം പിന്നിട്ട്‌ ജൂലൈ പതിനൊന്നാം തീയതി രാവിലെ എട്ടുമണിക്ക്‌ ന്യൂയോര്‍ക്കില്‍ വന്നിറങ്ങി.

ജൂലൈ ഏഴാം തീയതി വ്യാഴാഴ്‌ച വൈകുന്നേരം 6.30-ന്‌ കാര്‍ണിവല്‍ ക്ലോറിയിലെ അതിമനോഹരമായ ആമ്പര്‍ പാലസ്‌ എന്ന ഓഡിറ്റോറിയത്തില്‍ കൂടിയ സ്വാഗത സമ്മേളനത്തോടുകൂടി പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. പ്രസ്‌തുത സമ്മേളനത്തില്‍ എന്‍.എ.കെ.സി ജനറല്‍ സെക്രട്ടറി ജെയ്‌മോന്‍ പാറയ്‌ക്കാമണ്ണില്‍ ക്‌നാനായ കുടുംബങ്ങള്‍ക്ക്‌ സ്വാഗതം ആശംസിച്ചു. എന്‍.എ.കെ.സി വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ. മാര്‍ക്കോസ്‌ ചാലുപറമ്പിലും, റവ.ഫാ. ജോസ്‌ പറതോട്ടത്തിലും ചേര്‍ന്ന്‌ നിലവിളക്ക്‌ കൊളുത്തി ക്‌നാനായ ക്രൂസ്‌ വെക്കേഷന്‍ ഉദ്‌ഘാടനം ചെയ്‌തു. രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സാജന്‍ പുന്നാറ്റുശേരില്‍ നാലുദിവസത്തെ പ്രോഗ്രാമുകളെ കുറിച്ച്‌ വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ സ്റ്റാന്‍ലി കളരിക്കമുറി മാസ്റ്റര്‍ ഓഫ്‌ സെറിമണിയായിരുന്നു.

എട്ടാംതീയതി വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ ഐവറി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിവിധ കസാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. സണ്ണി അമ്മാനത്തും തോമസുകുട്ടി കണ്ണാലിലും ചേര്‍ന്ന്‌ അവതരിപ്പിച്ച മാജിക്‌ഷോയും, ചിറയില്‍പറമ്പില്‍ തോമസും, ജയിക്കബ്‌ കുട്ടി പള്ളത്രയും ചേര്‍ന്ന്‌ അവതരിപ്പിച്ച ചിരിയരങ്ങും പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. ആഷ്‌ലി പള്ളത്ര, അലീനാ മാത്യു, അവിന്‍ മാത്യു, ഡേവിഡ്‌ ഏബ്രഹാം, ഷില്ലാ, ഷോണ്‍, ഷിജോ ചെരിവുപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ലീലാമ്മ കൈപ്പാനശ്ശേരില്‍, ജിഷ അമ്മനത്ത്‌, സാലി പുതുപ്പറമ്പില്‍, ലിസി മാമൂട്ടില്‍, ഡോ. സ്വപ്‌ന പുന്നാറ്റുശേരില്‍, ജോളി പറത്തോട്ടത്തില്‍, അനില&അരുണ്‍ പാറയ്‌ക്കാമണ്ണില്‍, ജയ്‌മോള്‍ മാലത്തുശേരില്‍, ജിഷ ചെറിയമൂലയില്‍, മേഴ്‌സി കളരിക്കമുറി എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച ഫാഷന്‍ ഷോയും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

തുടര്‍ന്ന്‌ ഷെവലിയാര്‍ കെ.എം. ജോസഫ്‌ ക്‌നാനായ മക്കളുടെ പരസ്‌പര സ്‌നേഹത്തേയും സഹകരണത്തേയും കുറിച്ച്‌ സംസാരിച്ചു. എന്‍.എ.കെ.സി ജോയിന്റ്‌ സെക്രട്ടറി സിബി ചെരിവുപറമ്പിലായിരുന്നു എം.സി.

പത്താംതീയതി ഞായറാഴ്‌ച രാവിലെ ഒമ്പതിന്‌ റവ.ഫാ. മര്‍ക്കോസ്‌ ചാലുപറമ്പിലിന്റേയും റവ.ഫാ. ജോസ്‌ പറതോട്ടത്തിലിന്റേയും മുഖ്യകാര്‍മികത്വത്തില്‍ നടന്ന പ്രഭാത പ്രാര്‍ത്ഥന ഭക്തിനിര്‍ഭരമായിരുന്നു. രണ്ടു വൈദീകരും ക്‌നാനായ മക്കള്‍ സ്‌നേഹത്തിന്റെ ഫലം കായ്‌ക്കുന്ന വൃക്ഷങ്ങള്‍ ആകണമെന്ന്‌ ഉത്‌ബോധിപ്പിച്ചു. സ്റ്റാന്‍ലി കളരിക്കമുറിയുടെ നന്ദി പ്രകാശനത്തോടുകുടി കപ്പല്‍ യാത്രയുടെ പൊതു പ്രോഗ്രാമുകള്‍ അവസാനിച്ചു. തുടര്‍ന്ന്‌ കൂടിയ കമ്മിറ്റി യോഗത്തില്‍ കപ്പല്‍ യാത്രയുടെ സാമ്പത്തിക ലാഭം നാട്ടില്‍ രണ്ടു കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതിനും, `ഒരു വര്‍ഷം ഒരു വീട്‌' എന്ന പദ്ധതിയിലേക്ക്‌ സംഭാവന നല്‌കുന്നതിനും തീരുമാനിച്ചു.

ക്‌നാനായ സംസ്‌കാരത്തിന്റെ പുത്തന്‍ ഉണര്‍വ്വ്‌ ഉള്‍ക്കൊണ്ടുകൊണ്ട്‌ പതിനൊന്നാം തീയതി രാവിലെ എട്ടുമണിക്ക്‌ ന്യൂയോര്‍ക്ക്‌ തുറമുഖത്ത്‌ ഇറങ്ങിയ ക്‌നാനായ മക്കള്‍ തത്‌കാലത്തേയ്‌ക്ക്‌ ആണെങ്കിലും വേര്‍പിരിയലിന്റെ ദുഖവും പേറി 2012-ലെ കണ്‍വെന്‍ഷനില്‍ കാണാം എന്ന പ്രതീക്ഷയോടെ പിരിഞ്ഞു. ഷാജു മണിമലേത്ത്‌ അറിയിച്ചതാണിത്‌.
ക്‌നാനായ കപ്പല്‍ യാത്രയ്‌ക്ക്‌ ഉജ്വല പരിസമാപ്‌തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക