Image

അനധികൃത ഖനനം: യെദ്യൂരപ്പയ്ക്കെതിരെ വ്യക്തമായ തെളിവെന്ന് ലോകായുക്ത

Published on 21 July, 2011
അനധികൃത ഖനനം: യെദ്യൂരപ്പയ്ക്കെതിരെ വ്യക്തമായ തെളിവെന്ന് ലോകായുക്ത
ബാംഗ്ലൂര്‍ : കര്‍ണ്ണാടകയിലെ അനധികൃത ഖനനം സംബന്ധിച്ച ലോകായുക്തയുടെ അന്തിമ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും മന്ത്രിമാര്‍ക്കുമെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ.

2009 മാര്‍ച്ചു മുതല്‍ 2010 മെയ് വരെയുള്ള 14 മാസം അനധികൃതമായ ഖനനത്തില്‍ സംസ്ഥാനത്തിന് 1800 കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ബെല്ലാരിയിലെ അനധികൃത ഖനനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണ്. മുന്‍ ഖനന മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള മൈനിങ് കമ്പനിയാണ് ബെല്ലാരിയിലെ അനധികൃത ഖനനത്തിനു പിന്നില്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക