Image

പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രി അന്തരിച്ചു

Published on 21 July, 2011
പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രി അന്തരിച്ചു
കൊച്ചി: പ്രമുഖ ജ്യോതിഷ പണ്ഡിതന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രി (86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

ഇരുനൂറോളം ക്ഷേത്രങ്ങളില്‍ മുഖ്യതന്ത്രി സ്ഥാനം വഹിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തയാളാണ് ശ്രീധരന്‍ തന്ത്രി. അബ്രാഹ്മണനായ ഒരാള്‍ ക്ഷേത്രസദസുകളിലേയും താന്ത്രിക വേദികളിലേയും മുഖ്യകാര്‍മ്മികനായി തീര്‍ന്നുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ദേവയജന പദ്ധതി, പിതൃകര്‍മ്മ വിധി, ഗുരുശിഷ്യസംവാദം എന്നീ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ആലുവ തന്ത്രവിദ്യാ പീഠത്തിലും പ്രവര്‍ത്തിച്ചിരുന്നു. അമൃതകീര്‍ത്തി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക