Image

പഞ്ചായത്തുകളില്‍ 50 ശതമാനം വനിതാ സംവരണം

Published on 21 July, 2011
പഞ്ചായത്തുകളില്‍ 50 ശതമാനം വനിതാ സംവരണം
ന്യൂഡല്‍ഹി: കേരളത്തിലെപോലെ രാജ്യമാകെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഇതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുള്ള 33 ശതമാനം സംവരണമാണ് ഉയര്‍ത്തുന്നത്.

2009 ലെ ഭരണഘടനയുടെ 110 ാം ഭേദഗതിപ്രകാരമാണ് മൂന്നിലൊന്നില്‍ നിന്നും വനിതാസംവരണം പകുതിയായി ഉയര്‍ത്തുന്നതെന്ന് വാര്‍ത്താവിതരണപ്രക്ഷേപണമന്ത്രി അംബികാസോണി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക