Image

ഫൊക്കാന ആറന്‍മുള ഉത്രട്ടാതി വള്ളംകളി മെഗാസ്‌പോണ്‍സര്‍

അനില്‍ പെണ്ണുക്കര Published on 21 July, 2011
ഫൊക്കാന ആറന്‍മുള ഉത്രട്ടാതി വള്ളംകളി മെഗാസ്‌പോണ്‍സര്‍
ആറന്‍മുള: ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളംകളിയുടെ മെഗാസ്‌പോണ്‍സറായി ഫൊക്കാനാ. ഇത്‌ ആദ്യമായാണ്‌ ഒരു പ്രവാസി സംഘടന ഉത്രട്ടാതി വള്ളംകളിയുടെ മെഗാസ്‌പോണ്‍സറാകുന്നത്‌.

ആറന്മുള വള്ളംകളി ഒരു സമുദായത്തിന്റേയോ, പ്രത്യേക വിഭാഗങ്ങളുടേയോ ജലോത്സവമല്ല. ഒരോണക്കാലത്തിന്റെ ചാരുതയും ഒരു ദേശത്തെ ജനങ്ങളുടെ മുഴുവന്‍ ഹൃദയാഹ്ലാദവും ഐക്യവുമാണ്‌.

എന്നാല്‍ പമ്പയുടെ തീരവും പ്രദേശത്തിന്റെ അതിരുകളും കടന്ന്‌ ഈ വഞ്ചി മേള ലോകപ്രസിദ്ധമായി. ഇന്ന്‌ മലയാളികളുടെ മുഴുവന്‍ അന്തസ്സായി മാറിയ ഈ ജലമേളയെ നെഞ്ചിലേറ്റുന്നത്‌ പ്രവാസികളുംകൂടിയാണ്‌. ഹിന്ദുവും, മുസല്‍മാനും, ക്രിസ്‌ത്യാനിയും ആയിക്കോട്ടെ, ലോകത്തിന്റെ ഏതുകോണില്‍ പോയാലും ഉത്രട്ടാതി വള്ളംകളിക്കെത്താത്ത പത്തനംതിട്ടക്കാരില്ല. ഇവിടെ മത്സരം വേഗത്തോടുമാത്രമാണ്‌. ഫൊക്കാനയുടെ ഹൃദയതാളവും ആറന്മുളക്കാരുടെ തുഴത്താളവും ഒന്നിക്കുമ്പോള്‍ സെപ്‌റ്റംബര്‍ 14ന്‌ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളി ഒരു ചരിത്രമായിമാറും.

for more details contact: G.K.Pillai (fokana president) - 832-277-024, Abraham Eepan (convention chairman)
ഫൊക്കാന ആറന്‍മുള ഉത്രട്ടാതി വള്ളംകളി മെഗാസ്‌പോണ്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക