Image

സ്വാശ്രയപ്രവേശനം: സര്‍ക്കാരും മാനേജന്റുകളും കരാറിലേര്‍പ്പെട്ടു

Published on 21 July, 2011
സ്വാശ്രയപ്രവേശനം: സര്‍ക്കാരും മാനേജന്റുകളും കരാറിലേര്‍പ്പെട്ടു
തിരുവനന്തപുരം: സ്വാശ്രയപ്രവേശനത്തിന്‌ സര്‍ക്കാരും മാനേജന്റുകളും തമ്മില്‍ കരാറിലേര്‍പ്പെട്ടു. ഇതനുസരിച്ച്‌ പ്രവേശനത്തിന്‌ നിയതമായ ഘടന നിശ്ചയിച്ചു. എഞ്ചിനീയറിംഗ്‌ കോളജുകളിലേക്കുള്ള പ്രവേശം ഇനി മുതല്‍ ഏകീകൃതപ്രവേശപരീക്ഷ മുഖേനയായിരിക്കും. ഈ പ്രവേശപരീക്ഷയുടെ റാങ്ക്‌ ലിസ്റ്റന്‌ുസരിച്ചായിരിക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശം നടത്തുക. മാനേജ്‌മെന്റ്‌ അസോസിയേഷനു കീഴിലെ 75 കോളെജുകളിലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ കരാറില്‍ ധാരണയായിട്ടുണ്ട്‌. നേരത്തെ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഒഴികെയുള്ള 11 മെഡിക്കല്‍ കോളെജുകളുടെ സംഘടനയായ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സീറ്റും ഫീസും സംബന്ധിച്ച്‌ നേരത്തെ സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക