Image

അമര്‍സിംഗിന്‌ വോട്ടിനു കോഴ കേസില്‍ പങ്കില്ല: ഡല്‍ഹി പോലീസ്‌

Published on 21 July, 2011
അമര്‍സിംഗിന്‌ വോട്ടിനു കോഴ കേസില്‍ പങ്കില്ല: ഡല്‍ഹി പോലീസ്‌
ന്യൂഡല്‍ഹി: 2008-ല്‍ യു.പി.എ സര്‍ക്കാരിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാന്‍ ബി.ജെ.പി എംപിമാര്‍ക്ക്‌ കോഴ നല്‍കിയ സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ്‌ അമര്‍ സിംഗിനോ മറ്റു കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കോ പങ്കില്ലെന്ന റിപ്പോര്‍ട്ട്‌ ഡല്‍ഹി പോലീസ്‌ കോടതിയില്‍ സമര്‍പ്പിച്ചു.

എന്നാല്‍ കേസില്‍ അറസ്റ്റിലായ സഞ്‌ജീവ്‌ സക്‌സേന, സുഹൈല്‍ ഹിന്ദുസ്ഥാനി എന്നിവരെ വെള്ളിയാഴ്‌ച വരെ കോടതി പോലീസ്‌ കസ്റ്റഡിയില്‍ റിമാന്‍ഡു ചെയതു. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി രണ്‌ടു ദിവസത്തെ പോലീസ്‌ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ഇത്‌ കോടതി നിരസിച്ചു.

ഇടതുപാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ 2008ല്‍ യു. പി. എ. സര്‍ക്കാര്‍ വിശ്വാസവോട്ട്‌ നേടാന്‍ ബി. ജെ. പി. എം. പിമാരെ പണംകൊടുത്ത്‌ വശത്താക്കാന്‍ അമര്‍സിങ്‌ വഴി ശ്രമിച്ചെന്നാണ്‌ ആരോപണം. അമര്‍സിങ്ങിന്റെ സഹായി സഞ്‌ജീവ്‌ സക്‌സേന തന്നതെന്നു പറയുന്ന ഒരു കോടി രൂപ ബി. ജെ. പി. എം.പി.മാരായ അശോക്‌ അര്‍ഗല്‍, മഹാവീര്‍ ബഗോഡ, ഭഗന്‍സിങ്‌ കുലസ്‌തെ എന്നിവര്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടിയത്‌ ഏറെ വിവാദമുണ്ടാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക