Image

ഫിനോയി പുത്തന്‍പുരയിലിന്റെ സംസ്‌ക്കാരം ജൂലൈ 23 ന്‌

ജോസ്‌ കണിയാലി Published on 21 July, 2011
ഫിനോയി പുത്തന്‍പുരയിലിന്റെ സംസ്‌ക്കാരം ജൂലൈ 23 ന്‌
ചിക്കാഗോ: ജൂലൈ 19 ന്‌ ചൊവ്വാഴ്‌ച കെന്റക്കിയില്‍ വെച്ചുണ്ടായ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിമരിച്ച ചിക്കാഗോ സ്വദേശി ഫിനോയി പുത്തന്‍പുരയിലിന്റെ (തൊമ്മന്‍ 17 വയസ്സ്‌) സംസ്‌ക്കാരം ജൂലൈ 23 ന്‌ ശനിയാഴ്‌ച ചിക്കാഗോയില്‍ നടക്കും. പുത്തന്‍പുരയില്‍ ഫിലിപ്പും ഡോളിയുമാണ്‌ മാതാപിതാക്കള്‍. ഫെമിയ, ഫെലിക്‌സ്‌, ഫിനു എന്നിവര്‍ സഹോദരങ്ങളാണ്‌. ഹൈസ്‌കൂള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന ഫിനോയി, സ്‌കൂളില്‍നിന്നും നിര്‍ദ്ധനരായവര്‍ക്ക്‌ ഭവനങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന പ്രോജക്‌ടിനുവേണ്ടി സോഷ്യല്‍ വര്‍ക്കേഴ്‌സിനൊപ്പം കെന്റക്കിയിലേക്ക്‌ പോയതായിരുന്നു.

ജീസസ്‌ യൂത്ത്‌ പ്രെയര്‍ഗ്രൂപ്പുകളിലും, ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ ഇടവകതല പ്രവര്‍ത്തനങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഫിനോയി. ജൂലൈ 21 ന്‌ വ്യാഴാഴ്‌ച പരേതന്റെ ആത്മശാന്തിക്കായി വൈകിട്ട്‌ 7 മണിക്ക്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ പള്ളിയില്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. 22 ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിമുതല്‍ 8.30 വരെയാണ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയില്‍ വെയ്‌ക്ക്‌ നടത്തപ്പെടുക. 8.30 നുശേഷം പ്രാര്‍ത്ഥനാശുശ്രൂഷ ഉണ്ടായിരിക്കും. 23 ന്‌ ശനിയാഴ്‌ച രാവിലെ 9.30 ന്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ പള്ളിയില്‍ നടത്തപ്പെടുന്ന ദിവ്യബലിക്കും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ശേഷം ഹില്‍സൈഡിലുള്ള ക്‌നാനായ കാത്തലിക്‌ സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും. ജൂലൈ 24 ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ സേക്രട്ട്‌ ഹാര്‍ട്ട്‌ പള്ളിയില്‍ വെച്ച്‌ പരേതനോടുള്ള ആദരസൂചകമായി ക്‌നാനായ ഇടവകകളിലെ യൂത്ത്‌ ആന്റ്‌ ടീന്‍ മിനിസ്‌ട്രികളുടെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷിലുള്ള ദിവ്യബലി ഉണ്ടായിരിക്കും.

വിശദവിവരങ്ങള്‍ക്ക്‌ : സിറിയക്‌ പുത്തന്‍പുരയില്‍ 847-877-2870, ജെയിംസ്‌ പുത്തന്‍പുരയില്‍ 773-771-1423
ഫിനോയി പുത്തന്‍പുരയിലിന്റെ സംസ്‌ക്കാരം ജൂലൈ 23 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക