ഫിലാഡല്‍ഫിയ: സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന
പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ സംയുക്ത
ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍വച്ച് അമേരിക്കന്‍
മലയാളികളുടെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭമതികളെ അവാര്‍ഡ്
നല്കി ആദരിക്കുന്നു. സാമൂഹിക സാംസ്ക്കാരിക മാദ്ധ്യമ ശാസ്ത്ര സാങ്കേതിക
രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയാണ് അവാര്‍ഡിനായി പരിഗണിക്കുകയെന്നു്
അവാര്‍ഡ് കമ്മറ്റി ചെയര്മാന് തമ്പി ചാക്കോ പറഞ്ഞു.
നിങ്ങളോ നിങ്ങള്‍
നോമിനേറ്റ് ചെയ്യുന്നവരോ അവാര്‍ഡിനായി പരിഗണിക്കുവാനായി മേല്‍പ്പറഞ്ഞ മേഖലകളിലുള്ള
നിങ്ങളുടെ സേവനങ്ങളെ സാക്ഷിപ്പെടുത്തുന്ന ബയോഡേറ്റ സഹിതം അവാര്‍ഡ് കമ്മറ്റി
ചെയര്മാന് തമ്പി ചാക്കോയുമായി ബന്ധപ്പെടുകക. ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ
മുന്‍ ചെയര്മാന്മാരും എക്സിക്യൂട്ടീവ് ബോഡിയും അടങ്ങുന്ന സമതിയാണ് അവാര്‍ഡ്
നിര്‍ണ്ണയിക്കുന്നത.് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
തമ്പി ചാക്കോ
(610)-328-2950,സുധ കര്‍ത്ത (267) 575-7333, വിന്‍സന്റ് ഇമ്മാനുവല്‍ (215)
880-3341, ഈപ്പന് മാത്യു (215)-221-4138,ജീമോന്‍ ജോര്‍ജ്ജ് (267) 970-42677.