Image

മാര്‍ക്ക്‌ പിക്‌നിക്ക്‌ ജൂലൈ 23-ന്‌ ശനിയാഴ്‌ച സ്‌കോക്കിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 July, 2011
മാര്‍ക്ക്‌ പിക്‌നിക്ക്‌ ജൂലൈ 23-ന്‌ ശനിയാഴ്‌ച സ്‌കോക്കിയില്‍
സ്‌കോക്കി: മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയര്‍ (മാര്‍ക്ക്‌) വാര്‍ഷിക പിക്‌നിക്ക്‌ ജൂലൈ 23-ന്‌ ശനിയാഴ്‌ച സ്‌കോക്കിയിലുള്ള ഹാംസ്‌വുഡ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തുന്നതാണ്‌. (Harms Woods, Grove -1, Corner of Golf Road and Central) രാവിലെ 9 മണി മുതല്‍ പരിപാടികള്‍ ആരംഭിക്കുമെന്ന്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ ജോസഫ്‌ കുന്നേലും, സെക്രട്ടറി വിജയ്‌ വിന്‍സെന്റും അറിയിച്ചു. നിരവധി കായിക മത്സരങ്ങളും വിനോദ പരിപാടികളും രുചികരമായ ഭക്ഷണവും ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌.

മാര്‍ക്ക്‌ ഭാരവാഹികളായ ഫിലിപ്പ്‌ കുന്നേല്‍, ഷൈനി ലൂക്കോസ്‌, വിജയ്‌ വിന്‍സെന്റ്‌, ജസ്സി റിന്‍സി, ജോര്‍ജ്‌ പ്ലാമൂട്ടില്‍ എന്നിവരോടൊപ്പം കുക്ക്‌ കൗണ്ടി ഹോസ്‌പിറ്റലിലെ തെറാപ്പിസ്റ്റുകളും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കും. റോയി ചേലമലയില്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക