Image

കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ഡാളസ്സില്‍ ജൂലായ് 23 ശനിയാഴ്ച

പി.പി.ചെറിയാന്‍ Published on 22 July, 2011
കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ഡാളസ്സില്‍ ജൂലായ് 23 ശനിയാഴ്ച
മസ്‌കിറ്റ്(ഡാളസ്): സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ജൂലായ് 23 ശനിയാഴ്ച രാവിലെ 9 മുതല്‍ 2 വരെ മസ്‌കിറ്റിലുള്ള സെന്റ് പോള്‍സ് ദേവാലയത്തില്‍ വെച്ച് നടക്കുന്നു.

സൗജന്യ പി.എസ്. എ,കൊളസ്‌ട്രോള്‍ , ബ്ലഡ് ഷുഗര്‍ പരിശോധനയും, വിവിധ മെഡിക്കല്‍ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകളും നടക്കും. ബെയ്‌ലര്‍ ഹോസ്പിറ്റലുമായി സഹകരിച്ചു. ബോണ്‍ മാരോ പരിശോധയും പ്രത്യേകം നടത്തപ്പെടുന്നതാണെന്ന് ഹെല്‍ത്ത് ഫെയര്‍ കണ്‍വീനര്‍ ജോളി ബാബു അറിയിച്ചു. രക്തദാനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ എല്ലാവരുടേയും സഹകരണം റവ.എ.പി.നോബിള്‍ , ജോളി ബാബു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കമ്മ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ഡാളസ്സില്‍ ജൂലായ് 23 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക