Image

പ്രശസ്ത ബ്രിട്ടീഷ് ചിത്രകാരന്‍ ലൂസിയന്‍ ഫ്രോയ്ഡ് അന്തരിച്ചു

Published on 22 July, 2011
പ്രശസ്ത ബ്രിട്ടീഷ് ചിത്രകാരന്‍ ലൂസിയന്‍ ഫ്രോയ്ഡ് അന്തരിച്ചു
ലണ്ടന്‍ : പ്രശസ്ത ചിത്രകാരനും ലോകപ്രശസ്ത മനശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയ്ഡിന്റെ കൊച്ചുമകനുമായ ലൂസിയന്‍ ഫ്രോയ്ഡ് (88) അന്തരിച്ചു.കുറച്ചുനാളായി രോഗാതുരനായി കഴിയുകയായിരുന്ന അദ്ദേഹം ലണ്ടനിലെ വസതിയില്‍ വെച്ചാണ് ലോകത്തോട് വിടപറഞ്ഞത്.

ബ്രിട്ടീഷ് ചിത്രകാരന്‍മാരില്‍ സവിശേഷ സ്ഥാനം അലങ്കരിച്ച കലാകാരനായിരുന്നു ലൂസിയന്‍.  സാമൂഹ്യജീവിതവും റിയലിസവും നഗ്നതയും കഥാപാത്രമാകുന്ന ചിത്രങ്ങളാണ് ലൂസിയന്‍ കൂടുതലും വരച്ചത്. നഗ്നതയുടെ പേരില്‍ ചില ചിത്രങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കും കാരണമായി. റെക്കോര്‍ഡ് തുകയ്ക്കാണ് മിക്ക ചിത്രങ്ങളും വിറ്റുപോയിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക