Image

വാഷിംഗ്‌ടണില്‍ സംഗീത ഗുരുകുലത്തിന്‌ ശുഭാരംഭമായി

ഡോ. മുരളീരാജന്‍ Published on 22 July, 2011
വാഷിംഗ്‌ടണില്‍ സംഗീത ഗുരുകുലത്തിന്‌ ശുഭാരംഭമായി
വാഷിംഗ്‌ടണ്‍ ഡി.സി : വാഷിംഗ്‌ടണില്‍ ആദ്യമായി ഹിന്ദുസ്ഥാനി സംഗീതവും കര്‍ണ്ണാടക സംഗീതവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഗായകനും സംഗീത വിദ്വാനുമായ പണ്‌ഡിറ്റ്‌ രമേശ്‌ നാരായണ്‍ , മേരീലാന്റിലുള്ള ഗ്ലെനെല്‍ഗിലെ സംഗീത ഹാളില്‍ വെച്ച്‌ സംഗീത ഗുരുകുലത്തിന്റെ ഉദ്‌ഘാടനം ജൂലൈ പത്തിന്‌ നടത്തി.

ഒരാഴ്‌ച നീണ്ടുനിന്ന ആദ്യത്തെ ഗുരുകുല സംഗീത അഭ്യസനം ഗുരുപൂര്‍ണ്ണിമയുടെ നാളില്‍ പൂര്‍ത്തിയായി. അടുത്ത അഭ്യസനം ഇനിയും 2012 ജൂലൈയില്‍ ആരംഭിക്കുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനിതാ രാജ്‌ (301 706 5743).
വാഷിംഗ്‌ടണില്‍ സംഗീത ഗുരുകുലത്തിന്‌ ശുഭാരംഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക