Image

അത്യുഷ്‌ണം: മിസോറിയില്‍ 13 മരണം

Published on 22 July, 2011
അത്യുഷ്‌ണം: മിസോറിയില്‍ 13 മരണം
കന്‍സാസ്‌: അമേരിക്കയിലെ മിസൂറിയിലുണ്ടായ താപവാതം (അത്യുഷ്‌ണം) മൂലം 13 പേര്‍ മരിച്ചു. കന്‍സാസിലും മൂന്നുപേര്‍ മരിച്ചതായി ട്രിബ്യൂണ്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മിനസോട്ടയില്‍ അത്യുഷ്‌ണം കാരണം നിരവധി വളര്‍ത്തുമൃഗങ്ങളും ചത്തു. വാഷിങ്‌ടണ്‍ ഡി.സി, ടസ്‌ല, സെന്റ്‌ലൂയീസ്‌ എന്നീ മേഖലകളിലും താപവാതം അപകടാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്‌. അപകട മുന്നറിയിപ്പ്‌ നല്‍കിയ മേഖലകളില്‍ കാലാവസ്ഥാ കേന്ദ്രം ശീതീകരണ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്‌. അന്തരീക്ഷ ഊഷ്‌മാവ്‌ കുറച്ചു ദിവസത്തേക്ക്‌ വര്‍ധിക്കുന്ന പ്രതിഭാസമാണ്‌ താപവാതമെന്ന്‌ ബന്ധപ്പെട്ടവര്‍ അറിയിച്ചു. ുടര്‍ച്ചയായി അഞ്ച്‌ ദിവസം അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസ്‌ അധികമായി അനീഭവപ്പെടുമ്പോളാണ്‌ താപവാതമായി കണക്കാക്കപ്പെടുന്നത്‌. അപകടാവസ്ഥ തരണം ചെയ്യാന്‍ അധികൃതര്‍ മുന്‍കരുതലുകള്‍ എടുത്തുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക