Image

മലങ്കര യാക്കോബായ സുറിയാനി ക്രിസ്‌ത്യന്‍ കണ്‍വന്‍ഷന്‌ ശനിയാഴ്‌ച തുടക്കം

മൊയ്‌തീന്‍ പുത്തന്‍ചിറ/ജോസഫ്‌ കുരിയപ്പുറം Published on 22 July, 2011
മലങ്കര യാക്കോബായ സുറിയാനി ക്രിസ്‌ത്യന്‍ കണ്‍വന്‍ഷന്‌ ശനിയാഴ്‌ച തുടക്കം
ഹൂസ്റ്റണ്‍: പരിശുദ്ധ അന്തോഖ്യാ സിംഹാസനത്തോടും മലങ്കരയോടും കൂറും വിധേയത്വവുമുള്ള വടക്കേ അമേരിക്കയിലെ യാക്കോബായ സുറിയാനി കൃസ്‌ത്യാനികളുടെ ഇരുപത്തിയാറാമത്‌ കുടുംബസംഗമത്തിന്‌ ശനിയാഴ്‌ച ഹൂസ്റ്റണില്‍ തുടക്കം കുറിക്കും.

ഭാഗ്യസ്‌മരണാര്‍ഹനായ ശ്രേഷ്‌ഠ കാതോലിക്കാ മോര്‍ ബസ്സേലിയോസ്‌ പൗലോസ്‌ രണ്ടമന്റെ നാമത്തിലുള്ള സ്റ്റാഫോര്‍ഡ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന്‌ വൈകീട്ട്‌ 7 മണിക്ക്‌ മലങ്കര സഭയുടെ വന്ദ്യ കോര്‍ എപ്പിസ്‌കോപ്പമാരും, വൈദികരും അല്‍മായ നേതാക്കളും വിശ്വാസികളും സംഗമിക്കുന്നതോടെ കണ്‍വന്‍ഷന്‌ തുടക്കമാകും.

പീഡനങ്ങളേയും വെല്ലുവിളികളേയും അതിജീവിച്ചു മുന്നേറുന്ന യാക്കോബായക്കാരുടെ ഈ സംഗമം സഭയെ പീഡിപ്പിക്കുന്നവര്‍ക്കും വെല്ലുവിളിക്കുന്നവര്‍ക്കും ഒരു മറുപടിയായിരിക്കുമെന്ന്‌ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ശ്രീ. കെ.സി. വര്‍ഗീസ്‌ പ്രസ്‌താവിച്ചു.

ശനിയാഴ്‌ച വിവിധ വേദികളിലായി പ്ലീനറി സെഷന്‍, വി.ബി.എസ്‌., കുടുംബ നവീകരണ ധ്യാനം, പൊതുസമ്മേളനം, ഘോഷയാത്ര, കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെടും. ഞായറാഴ്‌ച വിശുദ്ധ കുര്‍ബ്ബാനയോടും ആശീര്‍വാദത്തോടും കൂടി പരിപാടികള്‍ സമാപിക്കും.

പരിപാടികളുടെ വിജയത്തിനാനി പതിനഞ്ചംഗ കമ്മിറ്റി ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിച്ചുവരുന്നു. യാക്കോബായ സുറിയാനി ക്രിസ്‌ത്യാനികളായ ഏവരേയും ഭാരവാഹികള്‍ ഈ കുടുംബസംഗമത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു.
മലങ്കര യാക്കോബായ സുറിയാനി ക്രിസ്‌ത്യന്‍ കണ്‍വന്‍ഷന്‌ ശനിയാഴ്‌ച തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക