Image

ആര്‍പ്‌കോയുടെ ഉദ്‌ഘാടനം ജൂലൈ ഒമ്പതിന്‌ നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2011
ആര്‍പ്‌കോയുടെ ഉദ്‌ഘാടനം ജൂലൈ ഒമ്പതിന്‌ നടത്തപ്പെട്ടു
ഷിക്കാഗോ: ഇല്ലിനോയിയിലുളള ഫിസിക്കല്‍ തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, സ്‌പീച്ച്‌ ആന്‍ഡ്‌ ലാംഗ്വേജ്‌ പതോളതി പ്രൊഫഷണലുകള്‍ക്കുവേണ്ടി രൂപീകരിക്കപ്പെട്ട അസോസിയേഷന്‍ ഓഫ്‌ റീഹാബ്‌ പ്രൊഫഷണല്‍സ്‌ ഓഫ്‌ കേരള ഒറിജിന്‍ (ആര്‍പ്‌കോ) എന്ന സംഘടനയുടെ ഔപചാരികമായ ഉദ്‌ഘാടനം ജൂലൈ ഒമ്പതാംതീയതി വൈകിട്ട്‌ ഏഴുമണിക്ക്‌ സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വെച്ച്‌ നടത്തി. സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡിന്റ്‌ ബെഞ്ചമിന്‍ തോമസ്‌ അധ്യക്ഷതവഹിച്ചു. സ്‌കോക്കി മേയര്‍ ജോര്‍ജ്‌ വാന്‍ട്യൂസണ്‍ മറ്റ്‌ വിശിഷ്‌ടാതിഥികളുടേയും നിറഞ്ഞ സദസ്സിന്റേയും മുമ്പാകെ ഭദ്രദീപം തെളിയിച്ച്‌ ഉദ്‌ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.

ഇല്ലിനോയി ഫിസിക്കല്‍ തെറാപ്പി അസോസിയേഷന്‍ പ്രസിഡന്റ്‌ ഡോ. സാന്‍ട്രാ ലെവി, ഇല്ലിനോയി ഒക്കുപ്പേഷണല്‍ തെറാപ്പി അസോസിയേഷന്‍ പ്രസിഡന്റ്‌ പെഗ്ഗി നെല്‍സണ്‍, ജി.എസ്‌.എ അഡ്‌മിനിസ്‌ട്രേറ്റര്‍ ഡോ. ലത ആന്‍ കാലായില്‍, നോര്‍ത്ത്‌ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി പ്രഫസറും ഫിസിക്കല്‍ തെറാപ്പി ക്ലിനിക്കല്‍ എഡ്യൂക്കേഷന്‍ പ്രൊഫസറുമായ കിര്‍സ്റ്റണ്‍ പോര്‍ട്ടര്‍, സ്‌കോക്കി സിറ്റി കമ്മീഷണര്‍ അനില്‍കുമാര്‍ പിള്ള, വിവിധ മെഡിക്കല്‍ സംഘടനകളെ പ്രതിനിധീകരിച്ച്‌ ടിസി ഞാറവേലില്‍ (നഴ്‌സ്‌), ജോസഫ്‌ കെ. ഫിലിപ്പ്‌ (റെസ്‌പിരേറ്ററി), ജിതേഷ്‌ ചുങ്കത്ത്‌ (റേഡിയോളജി) എന്നിവര്‍ അസോസിയേഷന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ആശംസകള്‍ അര്‍പ്പിച്ചു. മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ ജോസ്‌ ചേന്നിക്കര, ജോയിച്ചന്‍ പുതുക്കുളം, ബിജു സക്കറിയ എന്നിവരും സന്നിഹിതരായിരുന്നു.

സബീന ചെറിയാന്റേയും, ട്രഷറര്‍ ജയിംസ്‌ തിരുനെല്ലിപ്പറമ്പിലിന്റേയും പ്രാര്‍ത്ഥനാഗാനത്തോടെയാണ്‌ യോഗം ആരംഭിച്ചത്‌. വൈസ്‌ പ്രസിഡന്റ്‌ സണ്ണി മുത്തോലത്ത്‌ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ബ്രിജിറ്റ്‌ ജോര്‍ജ്‌ കൃതജ്ഞത പറഞ്ഞു. ജോയിന്റ്‌ സെക്രട്ടറി ജിഷ ഏബ്രഹാം, ബോര്‍ഡ്‌ മെമ്പര്‍ സബീന ചെറിയാന്‍ എന്നിവര്‍ ചടങ്ങിന്റെ അവതാരകരായിരുന്നു.

ഉദ്‌ഘാടന പരിപാടിയെ തുടര്‍ന്ന്‌ നെവിന്‍ തോബിയാസ്‌, ഷെറിന്‍ ഇല്ലിക്കല്‍, സെന്ന ഏബ്രഹാം സംഘം എന്നിവരുടെ കലാപരിപാടികളും, ഷിക്കാഗോ സിംഫണി ഓക്കസ്‌ട്രയുടെ ഗാനമേളയും ഉണ്ടായിരുന്നു. ബെഞ്ചമിന്‍ തോമസ്‌, സണ്ണി മുത്തോലത്ത്‌, ബ്രിജിറ്റ്‌ ജോര്‍ജ്‌, ജിഷ ഏബ്രഹാം, ജയിംസ്‌ തിരുനെല്ലിപ്പറമ്പില്‍, വില്‍സണ്‍ ജോണ്‍, സായി പുല്ലാപ്പള്ളി, റെജില്‍ ബേബി, അബു മാഞ്ച, സബീന ചെറിയാന്‍, നിഷാ തോമസ്‌, സിറില്‍ മയലില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ആര്‍പ്‌കോയുടെ ഉദ്‌ഘാടനം ജൂലൈ ഒമ്പതിന്‌ നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക