Image

ഡാളസ്സില്‍ കൗമാരപ്രായക്കാര്‍ക്ക് രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

പി.പി.ചെറിയാന്‍ Published on 23 July, 2011
 ഡാളസ്സില്‍ കൗമാരപ്രായക്കാര്‍ക്ക് രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ഡാളസ് : പതിനേഴ് വയസ്സിനു താഴെയുള്ള യുവതീയുവാക്കള്‍ രാത്രിയില്‍ സഞ്ചരിക്കുന്നതിനുള്ള വിലക്ക് ഡാളസ്സില്‍ കര്‍ശനമാക്കി.

തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാത്രി 11 മുതല്‍ രാവിലെ 6 വരെ ഇറങ്ങി നടക്കുന്നവരേയും, വാഹനം ഓടിക്കുന്ന യുവജനങ്ങളേയും തിരഞ്ഞു പിടിക്കുന്നതിന് മൂന്നു ഡസനിലധികം പോലീസ് ഓഫീസര്‍മാരെ ഡാളസ്സ് തെരുവില്‍ പട്രോളിങ്ങിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍ ഈ പ്രായത്തിലുള്ള ആരെയെങ്കിലും കണ്ടാല്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പിടിച്ചു കൊണ്ടു പോകുമെന്നും പോലീസ് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ ഹാജരായാല്‍ മാത്രമേ ഇവരെ മോചിപ്പിക്കുകയുള്ളൂ.

കൗമാരക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിനും, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയുമാണ് ഇത്തരത്തിലുള്ള കര്‍ശന നിയമം നടപ്പാക്കേണ്ടി വന്നതെന്ന് പോലീസ് പറഞ്ഞു..

വെള്ളി, ശനി ദിവസങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ രാവിലെ 6 വരെ കൗമാരപ്രായക്കാര്‍ പുറത്തിറങ്ങുന്നതും വിലക്കിയിട്ടുണ്ട്. മാതാപിതാക്കളും കുട്ടികളും ഇതില്‍ പരിപൂര്‍ണ്ണമായും സഹകരിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കര്‍ഫ്യൂ ലംഘിക്കുന്നവരും മാതാപിതാക്കളും 500 ഡോളര്‍ വരെ ഫൈന്‍ അടയ്‌ക്കേണ്ടി വരും.
 ഡാളസ്സില്‍ കൗമാരപ്രായക്കാര്‍ക്ക് രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഡാളസ്സില്‍ കൗമാരപ്രായക്കാര്‍ക്ക് രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക