Image

സൂപ്പര്‍താരങ്ങള്‍ക്ക് കണക്കില്‍പെടാത്ത സ്വത്തുള്ളതായി കണ്ടെത്തിയെന്ന് സൂചന

Published on 23 July, 2011
സൂപ്പര്‍താരങ്ങള്‍ക്ക് കണക്കില്‍പെടാത്ത സ്വത്തുള്ളതായി കണ്ടെത്തിയെന്ന് സൂചന
കൊച്ചി: മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഇരുവര്‍ക്കും കണക്കില്‍പെടാത്ത സ്വത്തുക്കളുള്ളതായി കണ്ടെത്തിയെന്ന് സൂചന.

റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും മറ്റും അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ സ്വത്ത് വിവരങ്ങളെക്കുറിച്ച് നല്‍കിയ വിവരങ്ങളും തമ്മില്‍ ചില പൊരുത്തക്കേടുകളുള്ളതായാണ് സൂചന.
നികുതി റിട്ടേണും യഥാര്‍ഥ വരുമാനവും സംബന്ധിച്ച് പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ രണ്ട് സൂപ്പര്‍താരങ്ങളേയും വീണ്ടും ചോദ്യം ചെയ്യും. മമ്മൂട്ടിയുടെ കമ്പ്യൂട്ടറിലെ രേഖകളും പരിശോധിക്കും. മോഹന്‍ലാലിന്റെ വീട്ടിലുള്ള പുരാവസ്തുശേഖരത്തിന്റെയും ചിത്രങ്ങളുടെയും മൂല്യം കണക്കാക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക