Image

പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ഇനി എസ്എംഎസിലൂടെ

Published on 23 July, 2011
പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ഇനി എസ്എംഎസിലൂടെ
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ അറിയിപ്പുകള്‍ ഇനി എസ്എംഎസ് വഴി മൊബൈലിലെത്തിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. തൊഴില്‍ രംഗത്തും ദൈനംദിന ജീവിതമേഖലയിലും ശാസ്ത്ര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റമാണ് നിലനില്‍ക്കുന്നത്. അത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയും പ്രവര്‍ത്തനം സുതാര്യമാക്കുകയും ചെയ്യുമെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പും നാസ്കോമും സംയുക്തമായയി സംഘടിപ്പിച്ച ശില്‍പശാലയില്‍ ഷീല ദീക്ഷിത് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക