റെയ്ഡില്‍ കോടികളുടെ ഭൂമി ഇടപാടുകളെക്കുറിച്ചും
വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും രേഖകള്‍ കിട്ടിയതായി
ആദായ നികുതി വകുപ്പ് പരിശോധന വിഭാഗം ഡയറക്ടര്‍ ടി.പി. കൃഷ്ണകുമാര്‍ പറഞ്ഞു.
കോടികളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും സിനിമാ നിര്മാതാക്കളില്നിന്നും വിവിധ
പരസ്യക്കമ്പനികളില്നിന്നും വന്‍തുക കൈപ്പറ്റിയതിന്റെ റെക്കോഡുകളും ആദായ നികുതി
വകുപ്പിന് ലഭിച്ചിട്ടുണ്ട്.
ഇതിനിടെ ആദയാനികുതിവകുപ്പിന്റെ
നിര്‍ദേശപ്രകാരം മോഹന്‍ലാല്‍ ഇന്ന് കൊച്ചിയിലെത്തും. ബല്സിയുടെ 'പ്രണയം' എന്ന
സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ രാമേശ്വരത്താണുള്ളത്.
മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍നിന്ന് രണ്ട് ബയോമെട്രിക് ലോക്കറുകളും
കണ്ടെത്തിയിട്ടുണ്ട്. ഇന്ന് മോഹന്‍ലാല്‍ എത്തിയ ശേഷമേ ഇവ തുറക്കൂ. റെയ്ഡ്
സംബന്ധിച്ച വിശദാംശങ്ങള്‍ നല്കാന് ഉദ്യോഗസ്ഥര്‍ തയാറായില്ല. െ
മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ലഭിച്ച ആനക്കൊമ്പ് ആദായനികുതി വകുപ്പ്
സ്ഥിരീകരിച്ചാല്‍ മാത്രം തുടര്‍നടപടിയെക്കുറിച്ച് ആലോചിക്കുമെന്ന്
കൊച്ചിയിലുണ്ടായിരുന്ന വനംമന്ത്രി കെ.ബി. ഗണേഷ്കുമാര് അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല