Image

ചൈനയില്‍ ട്രെയിന്‍ അപകടം: 35 പേര്‍ മരിച്ചു

Published on 24 July, 2011
ചൈനയില്‍ ട്രെയിന്‍ അപകടം: 35 പേര്‍ മരിച്ചു
ബെയ്‌ജിംഗ്‌: ചൈനയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 35 പേര്‍ മരിച്ചു. 190-ലേറെ പേര്‍ക്ക്‌ പരിക്കേറ്റു. സൂപ്പര്‍ ഫാസ്റ്റ്‌ ബുള്ളറ്റ്‌ ട്രെയിനുകള്‍ കൂട്ടിയിടിച്ചശേഷം പാളം തെറ്റി കുന്നിന്‍ ചെരുവിലേക്ക്‌ മറിഞ്ഞാണ്‌ അപകടമുണ്ടായത്‌.

ഒരു ട്രെയിന്‍ അനുവദിക്കപ്പെട്ടിരുന്ന സമയത്തില്‍ കൂടുതല്‍ സ്റ്റേഷനില്‍ പിടിച്ചട്ടതുമൂലം ഇരു ട്രെയിനുകളുടെയും സമയക്രമം തെറ്റുകയും കൂട്ടിയിടക്കുകയുമായിരുന്നുവെന്ന്‌ പ്രാദേശിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ബോഗികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. സംഭവത്തില്‍ ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബാവോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മരണസംഖ്യ ഇനിയും കൂടാനാണ്‌ സാധ്യതയെന്നറിയുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക