Image

രാജം കെ. നായര്‍ നിര്യാതയായി

Published on 24 July, 2011
രാജം കെ. നായര്‍ നിര്യാതയായി
കോഴിക്കോട്‌: ആകാശവാണി കലാകാരിയും, നാടകരചയിതാവും നാടകങ്ങള്‍ക്ക്‌ ശബ്‌ദം നല്‍കുകയും ചെയ്‌തിരുന്ന രാജം കെ. നായര്‍(73) നിര്യാതയായി. സംസ്‌കാരം നടത്തി.

നൂറിലധികം നാടകങ്ങള്‍ക്ക്‌ ശബ്ദം നല്‍കുകയും 70 ഓളം നാടകങ്ങള്‍ രചിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1987ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. നാടക പ്രസ്ഥാനത്തിന്‌ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി കോഴിക്കോട്‌ കോര്‍പറേഷന്‍ 2010ല്‍ രാജം കെ. നായരെ ആദരിച്ചിരുന്നു. 'കനകാംബരങ്ങള്‍' എന്ന മലയാള സിനിമയിലും രണ്ട്‌ തമിഴ്‌ സിനിമകളിലും മലയാളം, തമിഴ്‌ സീരിയലുകളിലും അഭിനയിച്ചു.

ഭര്‍ത്താവ്‌: കെ. പ്രഭാകരന്‍ (റിട്ട. ഡി.ടി.ഒ, കെ.എസ്‌.ആര്‍.ടി.സി). മക്കള്‍: പി.ആര്‍. ദീപക്‌, പി.ആര്‍. ദര്‍ശക്‌ മരുമക്കള്‍: രമ, മീരാ ദര്‍ശക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക